ന്യൂഡൽഹി : ബലാത്സംഗം എന്നത് അള്ളാഹുവിന്റെ പരീക്ഷണമാണെന്ന് തീവ്ര ഇസ്ലാമിസ്റ്റ് പ്രഭാഷകനും , ഇന്ത്യ തേടുന്ന കുറ്റവാളിയുമായ സക്കീർ നായിക്ക്. മലയാളിയായ ഷഫിൻ റഷാദ് എന്ന വ്യക്തിയുടെ ചോദ്യത്തിന് സക്കീർ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .
ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പശ്ചാത്തപിച്ചാൽ അള്ളാഹു ക്ഷമിക്കുമോയെന്നായിരുന്നു ഷഫിൻ റഷാദിന്റെ ചോദ്യം . ‘ നിങ്ങളിൽ ആരാണ് നല്ലവൻ എന്ന് പരീക്ഷിക്കാൻ മരണവും ജീവിതവും സൃഷ്ടിച്ചത് അള്ളാഹുവാണ് എന്ന് പറഞ്ഞാണ് സക്കീർ മറുപടി പറഞ്ഞ് തുടങ്ങുന്നത് .
ബലാത്സംഗവും കൊലപാതകവും ചെയ്തിട്ടുണ്ടെങ്കിലും ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്താൽ അള്ളാഹു മാപ്പ് നൽകും . കാരണം അള്ളാഹു കരുണയുള്ളവനാണ് .മാത്രമല്ല മാന്യമായി വസ്ത്രം ധരിക്കാനും ശരീരം മറയ്‌ക്കാനും അള്ളാഹു സ്ത്രീകളെ ഉപദേശിച്ചിട്ടുണ്ട്. മാന്യമായി വസ്ത്രം ധരിക്കാതെ, ശരിയത്ത് നിയമം ലംഘിക്കുമ്പോഴാണ് പീഡനം ഉണ്ടാകുന്നത്. അള്ളാഹു പറഞ്ഞ രീതിയിൽ വസ്ത്രം ധരിച്ചാൽ ഇത് ഉണ്ടാകില്ല. ‘ എന്നുമാണ് സക്കീർ നായിക് പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: