പ്രയാഗ്‌രാജ് : കുംഭമേളയിൽ പങ്കെടുക്കാൻ 65 വയസ്സുള്ള ഫ്രഞ്ച് വനിത പാസ്കൽ പ്രയാഗ്‌രാജിലെത്തി. ഫ്രാൻസിൽ താമസിക്കുന്ന പാസ്കൽ, കുട്ടിക്കാലം മുതൽ ഹിന്ദുമതത്തിലേക്ക് ആകർഷിക്കപ്പെട്ട ലക്ഷക്കണക്കിന് വിദേശികളിൽ ഒരാളാണ്. ഭഗവാൻ ശിവനെ തന്റെ ആരാധനാമൂർത്തിയായി ആരാധിക്കുകയും ഭഗവദ് ഗീതയിലും പുരാണങ്ങളിലും അവർ അറിവ് നേടുകയും ചെയ്തു.
“എനിക്ക് ഹിന്ദു മതത്തോടും ശിവനോടും വലിയ അടുപ്പമുണ്ട്. എനിക്ക് ഹിന്ദുമതത്തോടുള്ള അടുപ്പം പ്രകടിപ്പിക്കാൻ ഒരു കാരണവുമില്ല. ഈ വികാരം എന്റെ ഹൃദയത്തിൽ നിന്നാണ് വരുന്നത്,”- പാസ്കൽ പറഞ്ഞു.
1984-ൽ ആദ്യമായി ഇന്ത്യ സന്ദർശിച്ചപ്പോഴാണ് പാസ്കലിന്റെ ഹിന്ദുമതവുമായുള്ള ബന്ധം ആരംഭിച്ചത്. അന്നത്തെ അനുഭവങ്ങൾ പാസ്കലിനെ സനാതന പാരമ്പര്യത്തിൽ ആകൃഷ്ടയാക്കിയെന്നും ഇപ്പോൾ അവർ ഒരു സന്യാസിനിയാകാൻ ആലോചിക്കുന്നതായും പറഞ്ഞു.
കുംഭമേളയെക്കുറിച്ചുള്ള തന്റെ വിപുലമായ അറിവും സമുദ്ര മന്തന്റെ ഇതിഹാസവും അമൃതിന്റെ തുള്ളിയുമുൾപ്പെടെ അതിന്റെ പ്രാധാന്യവും പാസ്കൽ വെളിപ്പെടുത്തി. തനിക്ക് കുംഭമേളയെക്കുറിച്ച് എല്ലാം അറിയാം, സമുദ്ര മന്തനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും എനിക്കുണ്ട്. അമൃതിന്റെ പൂർണ്ണമായ വിവരങ്ങളും തനിക്കുണ്ടെന്നും അവർ പറഞ്ഞു.
കൂടാതെ സാധുക്കളെയും സന്യാസിമാരെയും ഹിന്ദുക്കളെയും കണ്ടുമുട്ടിയതിൽ അവർ ആഹ്ലാദം പ്രകടിപ്പിച്ചു. കൂടാതെ ഒരു ഹിന്ദു സുഹൃത്തിൽ നിന്നുള്ള സമ്മാനമായ രുദ്രാക്ഷ നെക്ലേസും പാസ്കൽ പ്രദർശിപ്പിച്ചു. അത് തനിക്ക് സംരക്ഷണം നൽകുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും പാസ്കൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: