ന്യൂദെൽഹി:യൂണിവേഴ്സിറ്റികളിലും കോളേജുകളിലും അദ്ധ്യാപകർ, അക്കാദമിക് സ്റ്റാഫ് എന്നിവരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള മിനിമം യോഗ്യതകളുടെയും ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം നിലനിർത്തുന്നതിനുമുള്ള നടപടികൾക്കുള്ള ശുപാർശയുടെ കരട് ചട്ടം യുജിസി (യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ ) പുറത്തിറക്കി. കരട് ചട്ടങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 2025 ഫെബ്രുവരി 5 നകം ബന്ധപ്പെട്ടവർ സമർപ്പിക്കണം.
കരട് ചട്ട പ്രകാരം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും ആവശ്യമായ ദേശീയ യോഗ്യത പരീക്ഷ അഥവാ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഒഴിവാക്കാൻ യുജിസി ശുപാർശ ചെയ്തിട്ടുണ്ട്. നിർദ്ദേശം അനുസരിച്ച് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിദദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അസിസ്റ്റൻ്റ് പ്രൊഫസർ (എൻട്രി ലെവൽ പോസ്റ്റ്) തസ്തികയിലേക്ക് യോഗ്യയുള്ളവരായിക്കും. നിലവിൽ ഈ പോസ്റ്റിലേക്ക് യുജിസി – നെറ്റ് പരിക്ഷ നിർബന്ധമാണ്. വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ
അക്കാദമിക് മേഖലകൾ, ഗവേഷണ സ്ഥാപനങ്ങൾ, പബ്ലിക് പോളിസി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇൻഡസ്ട്രി തുടങിയ മേഖലകളിൽ നിന്നുള്ളവരെയും പരിഗണിക്കാൻ കരട് ശുപാർശയിൽ പറയുന്നു. കരട് മാർഗ്ഗനിർദ്ദേശമനുസരിച്ച് വൈസ് ചാൻസലർ തിരഞ്ഞെടുപ്പിനുള്ള പൊതുവിജാപനം ദേശീയ തലത്തിൽ പത്രങ്ങളിൽ നൽകുന്ന പരസ്യത്തിലൂടെ അറിയിക്കും. സെർച്ച് – കം – സെലക്ഷൻ കമ്മിറ്റിയുടെ നാമനിർദ്ദേശം, ടാലൻ്റ് സെർച്ച് പ്രക്രിയ എന്നിവയിലൂടെ അപേക്ഷകൾ പരിഗണിക്കും. വിസി നിയമനത്തിന്റെ സെർച്ച് – കം – സെലക്ഷൻ കമ്മിറ്റിയുടെ ഘടന, കാലാവധി, പ്രായപരിധി, പുനർനിയമനത്തിനുള്ള യോഗ്യത, ആർക്കൊക്കെ സെർച്ച് – കം – സെലക്ഷൻ കമ്മിറ്റി അംഗമാകാം എന്നിവ സംബന്ധിച്ചുള്ള വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും കരട് ചട്ടത്തിലുണ്ട്. പ്രിൻസിപ്പൽ നിയമനത്തെ കുറിച്ചും കൂടുതൽ പരാമർശങ്ങൾ ചട്ടത്തിലുണ്ട്. ഒരേ കോളേജിൽ രണ്ട് തവണ മാത്രമെ പ്രിൻസിപ്പലായി പ്രവർത്തിക്കാൻ കഴിയു.
പ്രതികരിക്കാൻ ഇവിടെ എഴുതുക