Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വികസിതഭാരതത്തിന് യുവജനങ്ങളുടെ പങ്ക് അനിവാര്യം: ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേരളത്തിൽ നിന്നുള്ള 39 അംഗ സംഘം യാത്ര തിരിച്ചു

Janmabhumi Online by Janmabhumi Online
Jan 8, 2025, 12:01 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ യുവജനങ്ങളുടെ പുരോഗതിയും അവരുടെ പങ്കാളിത്തവും അനിവാര്യമെന്ന് കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായുള്ള വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ പങ്കെടുക്കുന്ന കേരള സംഘത്തിന് രാജ്ഭവനിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

യുവജനങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും സാങ്കേതികവിദ്യ, വ്യവസായം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിലെ യുവപ്രതിഭകളെ കണ്ടെത്തുകയും ചെയ്യുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. 2025 ജനുവരി 10,11,12 തീയതികളിൽ ന്യൂദൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ കേരളത്തെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട 39 അംഗ സംഘത്തെ ഗവർണർ അഭിനന്ദിച്ചു.

ഇതര സംസ്ഥാനങ്ങളിലെ യുവജനങ്ങളുമായി ക്രിയാത്മകമായി സംവദിക്കാൻ സംഘത്തെ പ്രോത്സാഹിപ്പിച്ച ഗവർണർ, കേരളത്തിലെ സാക്ഷരരായ യുവജനങ്ങളുടെ സംഭാവനകളിൽ രാജ്യം മുഴുവൻ പ്രതീക്ഷ അർപ്പിക്കുന്നതായും പറഞ്ഞു.സംഘാംഗങ്ങൾക്ക് രാജ്ഭവന്റെ പൂർണ്ണ പിന്തുണയും സഹായവും അദ്ദേഹം ഉറപ്പുനൽകി. നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ എം.അനിൽകുമാർ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിനെ കുറിച്ച് വിശദീകരിച്ചു.

മേരാ യുവ ഭാരത് പോർട്ടലിൽ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ച 39 യുവതീ യുവാക്കളാണ് കേരള സംഘത്തിലുള്ളത്. അവർ ദേശീയ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുകയും തെരഞ്ഞെടുത്ത 10 വിഷയങ്ങളിൽ വികസിത ഇന്ത്യയെക്കുറിച്ചുള്ള ആശയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. നവംബർ 25 മുതൽ ഡിസംബർ 5 വരെ മേരാ യുവ ഭാരത് പോർട്ടൽ വഴി സംഘടിപ്പിച്ച വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ വിജയികളായ 3500 പേർക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ 239 പേരെ വിജയികളായി തെരഞ്ഞെടുത്തു. തുടർന്ന് നടന്ന, പവർപോയിൻ്റ് പ്രസൻ്റേഷനുകളിലും വ്യക്തിഗത അഭിമുഖങ്ങളിലും നിന്നാണ് ദേശീയതല മത്സരത്തിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുത്തത്.

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിച്ചത്. ദേശീയ യുവജനോത്സവം (NYF) 2025-ന്റെ പുനർരൂപകൽപ്പനയാണ് വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ദർശനവുമായി ഒത്തുചേർന്നുകൊണ്ടാണ്, നവീകരിച്ച യുവജനോത്സവത്തിന് വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് എന്ന് പേര് നൽകിയിരിക്കുന്നത്. വികസിത ഭാരത ദർശനത്തിന്റെ സാക്ഷാത്കാരത്തിന് സംഭാവന നൽകുന്നതിന് അവരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കിടാൻ ഈ ചലനാത്മക പ്ലാറ്റ്ഫോം യുവജനങ്ങളെ പ്രാപ്തരാക്കും.

Tags: developed indiavikasith bharatyoung leader's dialogueGovernor Rajendra Vishwanath Arlekar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

റെയില്‍വേയില്‍ അതിവേഗ കുതിപ്പ്

Article

വിപ്ലവം സൃഷ്ടിക്കുന്ന ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്

Main Article

തൊഴില്‍ മേഖലയുടെ ശാക്തീകരണം; കരുത്തേകാന്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ 11-ാം വാര്‍ഷികാഘോഷ ഭാഗമായി ബിജെപി ആസ്ഥാനത്ത് ആരംഭിച്ച പ്രദര്‍ശനം ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു. ദേശീയ സംഘടനാ സെക്രട്ടറി  ബി.എല്‍. സന്തോഷ്, ജനറല്‍ സെക്രട്ടറി അരുണ്‍സിങ്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ സുനില്‍ ബന്‍സാല്‍, ദുഷ്യന്ത്കുമാര്‍ ഗൗതം, ദേശീയ വൈസ് പ്രസിഡന്റ് രേഖാ വര്‍മ എന്നിവര്‍ സമീപം
India

നരേന്ദ്രമോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത് നിറവേറ്റും; വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കും: നഡ്ഡ

India

സാര്‍ത്ഥക, സ്വാഭിമാന ഭാരതത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആകാശും ബ്രഹ്മോസും ഓപ്പറേഷന്‍ സിന്ദൂറില്‍ പരീക്ഷിച്ചു, ലോകത്തിനാകെ വിശ്വാസമായി: യോഗി ആദിത്യനാഥ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ അംഗീകരിക്കില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ വ്യാഴാഴ്ചയുെ ഓഫീസിലെത്തും

സസ്പന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി, കൊലപാതകം ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിച്ച് വരവെ

സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞു, ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മൂന്നാംനാള്‍ നവവധു ജീവനൊടുക്കി

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies