ഗുവാഹത്തി: ആസാമിലെ കല്‍ക്കരി ഖനിക്കുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തി. ആസാമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോ മേഖലയിലുള്ള ഖനിയിലാണ് വെള്ളം കയറിയത്. ഖനിക്ക് ഏകദേശം മുന്നൂറടിയോളം ആഴമുണ്ട്. ഇതില്‍ നൂറടി താഴ്ചയില്‍ വരെ വെള്ളമെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മേഘാലയ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് ഈ കല്‍ക്കരി ഖനി സ്ഥിതിചെയ്യുന്നത്. സംഭവസമയത്ത് ഖനിക്കുള്ളില്‍ എത്ര തൊഴിലാളികള്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരാണ് ഒമ്പത് തൊഴിലാളികളെയും രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയതായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ നേരത്തെ അറിയിച്ചിരുന്നു.
തൊഴിലാളികളെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും. അനധികൃത കല്‍ക്കരി ഖനനം നടന്നിരുന്ന മേഖലയിലാണ് അപകടം സംഭവിച്ചതെന്നും ഹിമന്ത എക്‌സില്‍ കുറിച്ചു.എസ്ഡിആര്‍ഫ്, എന്‍ഡിആര്‍ഫ് സേനാംഗങ്ങളും സ്ഥലത്തെത്തിയതായി അധികൃതര്‍ അറിയിച്ചു. രണ്ട് മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് ഖനിയിലെ വെള്ളം വറ്റിക്കുന്നത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: