വാഷിംഗ്ടൺ: കാനഡയെ 51-ാം സംസ്ഥാനമാക്കാൻ സാമ്പത്തിക സമ്മർദ്ദം ചെലുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡ യുഎസിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്നില്ലെങ്കിൽ, കാനഡയുടേത് വാങ്ങുന്നതും അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കാനഡയുമായി വ്യാപാരത്തിൽ യുഎസ് വലിയ നഷ്ടം അനുഭവിക്കുകയാണെന്നും കാനഡയുടെ സംരക്ഷണത്തിനായി ഭീമമായ തുക ചെലവഴിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
“കാനഡ, ഞങ്ങളുടെ കാർ, കാർഷിക ഉൽപ്പന്നങ്ങൾ ഒന്നും എടുക്കരുത്. അതുപോലെ ഞങ്ങളും അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങില്ല. നമുക്ക് കാനഡയെ സംരക്ഷിക്കേണ്ടതാണ്. കാനഡയെ സംരക്ഷിക്കാൻ നാം കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നു. വ്യാപാരത്തിൽ നാം നഷ്ടത്തിലാണ,” ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ വാക്കുകൾ കാനഡയോടുള്ള കടുത്ത സമീപനത്തിന്റെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അതേസമയം, കാനഡയെ 51-ാം സംസ്ഥാനമാക്കാൻ ഉദ്ദേശിക്കുന്നതിനെതിരെ കാനഡൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശക്തമായ പ്രതികരണം നടത്തി. “കാനഡ ഒരിക്കലും യുഎസിന്റെ ഭാഗമാകില്ല. അത് നടക്കില്ല,” എന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം.
മെക്സിക്കോയെയും ട്രംപ് തള്ളിപ്പറഞ്ഞു. മെക്സിക്കോ യുഎസിനോട് അനാവശ്യമായ ഉപഭോഗം നടത്തുന്നുവെന്നും അവർ കൺട്രോൾ ചെയ്യുന്നത് മാഫിയകളാണെന്നും ട്രംപ് ആരോപിച്ചു. “മെക്സിക്കോ വലിയ പ്രശ്നത്തിലാണു. അവിടം അപകടകരമായ ഒരു രാജ്യമാണ്. അവിടം ഞങ്ങളുടെ കയ്യിൽ വരും,” ട്രംപ് പറഞ്ഞു. മെക്സിക്കോയും കാനഡയും ഉന്നതമായ മാർഗ്ഗങ്ങളിലൂടെ കുടിയേറ്റം നിയന്ത്രിക്കണമെന്നും അപ്രകാരം ചെയ്യാത്ത പക്ഷം പുതിയ നികുതികൾ ഏർപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
കാനഡയെ യുഎസിന്റെ ഭാഗമാക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ, ഗ്രിൻലാൻഡോ പനാമാ കനാലോ നേടുന്നതിന് സൈനിക മാർഗം സ്വീകരിക്കുമോ എന്ന ചോദ്യത്തിനോട് ട്രംപ് വ്യക്തമായ ഉത്തരം നൽകിയില്ല. “ഇത്തരം വിഷയങ്ങളിൽ ഞാൻ ഉറപ്പ് നൽകുന്നില്ല. പക്ഷേ, സാമ്പത്തിക സുരക്ഷയ്ക്കായി ഇത് ആവശ്യമാണ,” ട്രംപ് മറാ-ലാഗോയിൽ വെച്ച് പറഞ്ഞു.
ട്രംപിന്റെ സമീപനം കാനഡയുടെയും മെക്സിക്കോയുടെയും പ്രതികരണങ്ങളിലേക്ക് നയിച്ചേക്കാമെന്നും സമീപകാലത്ത് ഈ രാജ്യങ്ങളുമായുള്ള ട്രംപിന്റെ നിലപാടുകൾ കൂടുതൽ കടുപ്പമാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: