കണ്ണൂര്‍: തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പതു വയസുകാരന് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു മരിച്ചു. തൂവക്കുന്ന് ഗവ.എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫസല്‍ ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ തെരുവുനായയെ കണ്ട് ഭയന്നോടിയതാണ് കുട്ടി. വൈകുന്നേരം അഞ്ച് മണിയോടെ നടന്ന സംഭവം വീട്ടുകാര്‍ അറിയുന്നത് ഏഴ് മണിയോടെയാണ്. ഫസല്‍ വീട്ടിലേക്ക് പോയിരിക്കുമെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്.
കൂട്ടുകാര്‍ക്കൊപ്പം ഉണ്ടാകുമെന്ന് വീട്ടുകാരും കരുതി. രാത്രിയായിട്ടും മുഹമ്മദ് ഫസലിനെ കാണാത്തതിനാല്‍ അന്വേഷണം നടത്തിയപ്പോഴാണ് നായ ഓടിച്ച കാര്യം മറ്റു കുട്ടികള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തെ പറമ്പിലെ കിണറ്റില്‍ നിന്ന് മുഹമ്മദ് ഫസലിനെ കണ്ടെത്തുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: