cc തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒക്ടോബർ 11, 2023ന് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നാദസ്വരം കം വാച്ചർ (കാറ്റഗറി നം. 04/2023), തകിൽ കം വാച്ചർ (കാറ്റഗറി നം. 05/2023), തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ 26, 2024ന് നടത്തിയിരുന്നു. സർട്ടിഫിക്കറ്റ് പരിശോധനയുടെ അടിസ്ഥാനത്തിൽ തകിൽ കം വാച്ചർ (കാറ്റഗി നം 05/2023) തസ്തികയുടെ വിജ്ഞാപനപ്രകാരമുള്ള യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കായുള്ള പ്രായോഗിക പരീക്ഷയും അഭിമുഖവും ജനുവരി 21, 22, 23 തീയതികളിലും നാദസ്വരം കം വാച്ചർ (കാറ്റഗറി നം. 04/2023) തസ്തികയുടെ വിജ്ഞാപനപ്രകാരമുള്ള യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കായുള്ള പ്രായോഗിക പരീക്ഷയും അഭിമുഖവും ജനുവരി 27, 28 തീയതികളിലും തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 10.30 മുതൽ നടത്തും. പ്രായോഗിക പരീക്ഷയുടേയും അഭിമുഖത്തിന്റേയും ഷെഡ്യൂൾ കേരള ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രായോഗിക പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകുന്നതിനുള്ള മെമ്മോ ഉദ്യോഗാർഥികളുടെ ദേവജാലിക പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും ഇന്റർവ്യൂ മെമ്മോയും സഹിതം നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാക്കണം. പ്രായോഗിക പരീക്ഷയുടേയും അഭിമുഖത്തിന്റേയും സമയം, സ്ഥലം, തീയതി എന്നിവ മാറ്റി നൽകില്ല. പ്രായോഗിക പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകുന്ന ഉദ്യോഗാർഥികൾ വാദ്യോപകരണത്തിലുള്ള പ്രാവീണ്യം തെളിയിക്കുന്നതിന് ബന്ധപ്പെട്ട വാദ്യോപകരണം കൊണ്ടുവരണം. ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പരിലേക്ക് അയയ്ക്കും. ജനുവരി 16 വരെ സന്ദേശം ലഭിക്കാത്ത ഉദ്യോഗാർഥികൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: