Kerala

അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും, രജിസ്റ്റര്‍ ചെയ്യാം

Published by

തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ജനുവരി 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രക്കിങില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ഈ വര്‍ഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സന്ദര്‍ശകര്‍ കര്‍ശനമായും പാലിക്കണം. ജനുവരി 20 മുതല്‍ 31 വരെയുള്ള ട്രക്കിങിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്നു മുതല്‍ 10 വരെയുള്ള ട്രക്കിങിന് ജനുവരി 21 നും ഫെബ്രുവരി 11 മുതല്‍ 22 വരെയുള്ള ട്രക്കിംങിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ബുക്കിംങ് ആരംഭിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by