India

സനാതനധർമ്മത്തിൽ ആകൃഷ്ടനായി : ഹിന്ദുമതം സ്വീകരിക്കാൻ ഇന്ത്യയിലെത്തി യുഎസ് മിലിട്ടറി ഓഫീസർ ഹനായി അകച്ച്കാച്ച്

Published by

പ്രയാഗ്രാജ് ; ഹിന്ദുമതം സ്വീകരിക്കാൻ ഇന്ത്യയിലെത്തി യുഎസ് മിലിട്ടറി ഓഫീസർ ഹനായി അകച്ച്കാച്ച് .സനാതനധർമ്മത്തിലും, യോഗയിലും ആകൃഷ്ടയായാണ് ജോ ബൈഡൻ ഭരണകൂടത്തിലെ സൈനിക ഓഫീസറായ ഹനായി അകച്ച്കാച്ച് ഇന്ത്യയിലെത്തിയത്. പട്ടാള യൂണിഫോം അഴിച്ച് കാവി വസ്ത്രം ധരിച്ചു. മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്താണ് ഹിന്ദുമതം സ്വീകരിക്കുക . ഒപ്പം പേരും മാറ്റും .

അമേരിക്കയിലെ ബോസ്റ്റൺ വാസിയായ ഹനായി സൈന്യത്തിന്റെ അക്കൗണ്ടിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ്. കുട്ടിക്കാലം മുതൽ, വായനയിൽ താൽപ്പര്യമുള്ള ഹനായിക്ക് യാത്രകളും എഴുത്തും ഇഷ്ടമായിരുന്നു. മാതാവ് ഫാത്തിമയും പിതാവ് മുഹമ്മദും നന്മതിന്മകൾക്കൊപ്പം നീങ്ങാനും പഠിപ്പിച്ചിരുന്നു.

പട്ടാളത്തിൽ ഉന്നത പദവിയിലെത്താൻ സാധിച്ചത് അമ്മ കാരണം മാത്രമാണെന്നും ഹനായി പറയുന്നു. റോഡ് ഐലൻഡിലെ ജോൺസൺ ആൻഡ് വെയിൽസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ പഠിച്ച ഹനായി 2014ലാണ് യുഎസ് സൈന്യത്തിൽ എത്തിയത് . യുഎസ് ധനകാര്യ മന്ത്രാലയത്തിലെ നികുതി ഉപദേഷ്ടാവായിരുന്നു ആദ്യം.

ആത്മീയ ഗുരു സ്വാമി യോഗി സത്യത്തിന്റെ ക്രിയായോഗ പരിശീലനവുമായി ഹനായി ബന്ധപ്പെടുന്നത് യുട്യൂബിലൂടെയാണ്. അതിനുശേഷം ഹിന്ദുമതത്തെ പറ്റി ആഴത്തിൽ പഠിച്ചു. നോൺ-വെജിറ്റേറിയൻ ആയിരുന്ന താൻ ആ ശീലം ഉപേക്ഷിച്ചു. ധ്യാനം ജീവതത്തിന്റെ ഭാഗമായി . തുടർന്ന് ശനിയാഴ്ച ഇന്ത്യയിലെത്തി. യുഎസ് സൈന്യത്തിലെ ലക്ഷങ്ങൾ ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് സനാതനവിശ്വാസിയായി ഇന്ത്യയിൽ തന്നെ കഴിയാനാണ് ഇഷ്ടമെന്നും ഹനായി പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by