കോട്ടയം: യു ടൂബ് ചാനലുകള്‍ വഴി പാര്‍ട്ടി വിടുമെന്ന് പ്രചരിപ്പിച്ചും അനാരോഗ്യവാനാണെന്ന് ആരോപിച്ചും മുന്‍ എം.പിയും എം എല്‍ എയുമായ സുരേഷ് കുറുപ്പിനെ സിപിഎം ഒതുക്കി. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ നിന്ന് സുരേഷ് കുറുപ്പിനെ കരുതിക്കൂട്ടി ഒഴിവാക്കിയതാണെന്ന സൂചനയാണ് പുറത്തുവരുന്നത്. രോഗബാധിതനാണെന്ന കാരണത്താലാണ് ഒഴിവാക്കുന്നത് എന്നാണ് ജില്ലാ കമ്മിറ്റി പറയുന്നത്. അടുത്തിടെയായി പ്രധാന പദവികള്‍ ഒന്നും നല്‍കാതെ മാറ്റിനിര്‍ത്തിയിരുന്ന സുരേഷ് കുറുപ്പ് 2022 ല്‍ നല്‍കിയ ഒരു കത്തിന്റെ പേരിലാണ് ഇപ്പോള്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.എന്നാല്‍ ആ കത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നുമില്ല. കെ. പി അനില്‍കുമാറിനെ പ്പോലെ ജൂനിയറായ ഒരാളെ സംസ്ഥാന കമ്മിറ്റിയില്‍ എടുത്തപ്പോള്‍ ഇത്രയും സീനിയറായ സുരേഷ് കുറുപ്പിനെ ഏരിയയിലോ ബ്രാഞ്ചിലോ സൗകര്യപ്രദമായ ഇടം നല്‍കുമെന്നാണ് ജില്ലാ സെക്രട്ടറി എ വി. റസല്‍ ഒരു ഇന്‌റര്‍വ്യൂവില്‍ പറഞ്ഞത്. തഴഞ്ഞതില്‍ വിഷമമുണ്ടെങ്കിലും താന്‍ പാര്‍ട്ടി വിടില്ലെന്ന് സുരേഷ് കുറുപ്പ് ഒരു പത്രത്തിനുനല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പാര്‍ട്ടി വിടാന്‍ താന്‍ സരിനല്ലെന്നാണ് അദ്‌ദേഹം പ്രതികരിച്ചത്. ജില്ലയിലെ ഏറ്റവും ജനകീയനായ നേതാവിനെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു വരുത്തി ഒഴിവാക്കിയതില്‍ അണികള്‍ക്കും അമര്‍ഷമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: