Kerala

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

.മാരുതി ആള്‍ട്ടോ കാറാണ് നടുറോഡില്‍ നിന്ന് കത്തിയത്

Published by

ആലപ്പുഴ: നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് എഞ്ചിന്‍ ഭാഗം പൂര്‍ണമായും കത്തിനശിച്ചു.മാരുതി ആള്‍ട്ടോ കാറാണ് നടുറോഡില്‍ നിന്ന് കത്തിയത്.

അപകടത്തില്‍ ആളപായമില്ല. ചൊവ്വാഴ്ച രാവിലെ നൂറനാട് ഇടക്കുന്നം ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഇടക്കുന്നം കരുണാസദനം വീട്ടില്‍ ജയലാലും അമ്മയുമാണ് കാറിലുണ്ടായിരുന്നത്.

കാറിന്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയര്‍ന്നതോടെ വാഹനം നിര്‍ത്തിയ ജയലാല്‍ അമ്മയുമൊത്ത് പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സമീപവാസികള്‍ എത്തിയാണ് തീ കെടുത്തിയത്.

വിവമറിഞ്ഞ് നൂറനാട് പൊലീസും കായംകുളത്ത് നിന്ന് അഗ്‌നി രക്ഷാസേനയും സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by