Kerala

പുല്‍പള്ളിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു, പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കടുവ എത്രയും പെട്ടെന്ന് കുടുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനംവകുപ്പ്

Published by

വയനാട് : പുല്‍പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു. അമരക്കുനിയിലെ കര്‍ഷകനായ ജോസഫിന്റെ ആടിനെ കൊന്നത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തനിച്ച് പുറത്തിറങ്ങരുത്. പരിസരങ്ങളില്‍ എപ്പോഴും ശ്രദ്ധയുണ്ടാവണം എന്നിങ്ങനെയാണ് വനംവകുപ്പ് അധികൃതര്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുളളത്. കഴിഞ്ഞ രാത്രിയാണ് ആടിനെ കടുവ കൊന്നത്. കടുവ പരിസരത്ത് തന്നെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കടുവ എത്രയും പെട്ടെന്ന് കുടുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വനംവകുപ്പിന്റെ പ്രത്യേക സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

മറ്റൊരു സംഭവത്തില്‍ നേരത്തേ ഏലത്തോട്ടത്തിന് സമീപം കടുവ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു.മൂന്ന് മാസത്തോളം പ്രായമുള്ള രണ്ട് കടുവ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by