ഇംഫാൽ : 26 മ്യാൻമർ നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തി മണിപ്പൂർ . മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് .
“സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന വ്യക്തികൾക്ക് മാനുഷിക സഹായം നൽകുകയും അവർ അന്തസ്സോടെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള പ്രവൃത്തി മണിപ്പൂർ സർക്കാർ തുടരുന്നു. എങ്കിലും, അനധികൃത കുടിയേറ്റക്കാരെ മണിപ്പൂരിൽ തുടരാൻ അനുവദിക്കുന്നതിനെ സർക്കാർ ശക്തമായി എതിർക്കുന്നു. 2025-ൽ മണിപ്പൂർ സർക്കാർ നടത്തുന്ന ആദ്യത്തെ നാടുകടത്തൽ നടപടിയാണിത്. 2024-ൽ 800 നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാന സർക്കാർ മ്യാൻമറിലേക്ക് തിരിച്ചയച്ചിരുന്നു. ‘ അദ്ദേഹം കുറിച്ചു.
അതിനിടെ, സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ അക്രമികൾക്കെതിരെ എൻഎസ്എ ചുമത്തണമെന്ന് പുതുതായി നിയമിതനായ ഗവർണർ അജയ് ഭല്ല, നിർദ്ദേശിച്ചു. മണിപ്പൂർ ഗവർണറായി ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിലാണ് അജയ് ഭല്ലയുടെ നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: