ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽ പാലം അവസാന മിനുക്ക് പണിയിലേയ്‌ക്ക് . ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത് . ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് കശ്മീർ താഴ്വരയെ റെയിൽ മാർഗം ബന്ധിപ്പിക്കുന്നത്.
ഉധംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ കീഴിൽ മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.ചെനാബ് പാലത്തിന് പാരീസിലെ ഈഫൽ ടവറിനെക്കാൾ 35 മീറ്ററിലധികം ഉയരമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഈഫൽ ടവറിന്റെ ഉയരം 330 മീറ്ററും ചെനാബ് പാലത്തിന്റെ ഉയരം 359 മീറ്ററുമാണ്. പാലത്തിന്റെ മധ്യഭാഗത്തിന് 467 മീറ്റർ ഉയരമുണ്ട്.ഭൂകമ്പവും ബോംബ് സ്‌ഫോടനവും പോലും പരാജയപ്പെടുന്ന തരത്തിലാണ് പാലത്തിന്റെ കരുത്ത്
1315 മീറ്ററോളം നീളമുള്ള പാലത്തെ 17 കൂറ്റൻ തൂണുകളാണ് താങ്ങി നിർത്തിയിരിക്കുന്നത്. 28,000 കോടി രൂപയോളമാണ് പാലം നിർമ്മാണത്തിനായി ചെലവഴിച്ചത്. 2002 ല്‍ കശ്മീരിന്റെ വടക്കേ നഗരമായ ബാരാമുള്ളയെ ന്യൂഡല്‍ഹിയുമായി ബന്ധിപ്പിക്കുക എന്ന സ്വപ്‌നപദ്ധതി ആവിഷ്‌കരിച്ചത് അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരാണ്. പദ്ധതിക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കിയെങ്കിലും കാലാവസ്ഥയും കരാര്‍ പ്രശ്‌നങ്ങളും കാരണം പദ്ധതിക്ക് നിരവധി കാലതാമസമുണ്ടായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഈ പാലത്തിലൂടെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ഒരു തടസ്സവുമില്ലാതെ ട്രെയിനിന് പോകാനാകും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: