ന്യൂദൽഹി: റിപ്പോർട്ടർ ചാനലിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച് കേന്ദ്ര കമ്പനി കാര്യമന്ത്രാലയം അന്വേഷണം ആരംഭിച്ചു. ചാനലിന്റെ ഓഹരി കൈമാറ്റം രാജ്യസുരക്ഷാകാരണങ്ങളാൽ വിലക്കിയ ആഭ്യന്തര മന്ത്രാലയ ഉത്തരവു ചൂണ്ടിക്കാട്ടി ബിജെപി നേതാവായ ശോഭാ സുരേന്ദ്രൻ, കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിനും റജിസ്ട്രാർ ഓഫ് കമ്പനീസിനും 2024 നവംബർ ഏഴിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഓഹരി കൈമാറ്റത്തിനുള്ള തടസവും ജിഎസ്ടി വിലക്കും മറി കടക്കാൻ റിപ്പോർട്ടർ ചാനൽ അവലംബിച്ച നിയമവിരുദ്ധനടപടി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
റിപ്പോർട്ടർ ചാനലിന്റെ യഥാർഥ ഉടമകളായ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന്റെ കളമശേരിയിലെ വിലാസത്തിൽ അഗസ്റ്റിൻ സഹോദരന്മാർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എന്ന പേരിൽ ഷെൽ കമ്പനി രൂപീകരിച്ച ശേഷം റിപ്പോർട്ടർ ചാനൽ നിയന്ത്രണം ഏറ്റെടുത്തിരുന്നു.
ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ ഓഹരി ഉടമകളുമായി ഒത്താശ ചെയ്താണ് ഷെൽ കമ്പനിയുടെ മറവിൽ ചാനൽ നടത്തുന്നത് എന്നാണ് ശ്രദ്ധേയമായ പരാതി.
ഇതിനെ തുടർന്ന് റജിസ്ട്രാർ ഓഫ് കമ്പനീസ് രണ്ടു കമ്പനികൾക്കും നോട്ടീസ് നൽകിയിരിക്കുകയാണ്. ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ മറുപടി നൽകാത്തതിനാൽ റിമൈൻഡറും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: