ന്യൂദൽഹി: ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയഭീതിയിൽ എഎപി. മുൻകൂർ ജാമ്യം എടുക്കുന്നതിന് തുല്യമായി ദൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രിയക്കെതിരെ അദ്ദേഹം തുടർച്ചയായി ആരോപണങ്ങളുന്നയിക്കുകയാണ്. നിയമസഭ മണ്ഡലങ്ങളിൽ വോട്ടർമാരെ ചേർക്കുന്നതിലും ഒഴിവാക്കുന്നതിലും വലിയ തോതിൽ തട്ടിപ്പ് നടക്കുന്നതായാണ് പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഉന്നയിക്കുന്ന ഒരു ആരോപണം. ഇക്കാര്യം ഉന്നയിച്ച് ദൽഹി മുഖ്യമന്ത്രി അതിഷി ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്തയച്ചു. ഈ ആരോപണത്തെ കുറിച്ച് വിശദീകരിക്കാനും തെളിവുകൾ ഹാജരാക്കാനുമായി കൂടിക്കാഴ്‌ച്ചയ്‌ക്ക് സമയം തേടിയാണ് അതിഷി കത്തെഴുതിയത്.
ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയെ കുറിച്ചും പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ചുമെല്ലാം കെജ്‌രിവാൾ അടക്കമുള്ള നേതാക്കൾ നിരന്തരം ആരോപണമുന്നയിക്കുകയാണ്. എഎപി നേതാക്കളായ രാഘവ് ഛദ്ദയ്‌ക്കും സഞ്ജയ് സിംഗിനുമെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപിദെൽഹി ഘടകം അദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും ചേർന്ന് തിരഞ്ഞെടുപ്പ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
ദൽഹി ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്തെഴുതിയതിന് പിന്നാലെയാണ് ബിജെപി നേതാവ് ഈ ആവശ്യം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: