India

മോദി സർക്കാർ ജമ്മു കശ്മീരിലെ ഗതാഗത മേഖലയിൽ വരുത്തിയത് വമ്പൻ മാറ്റങ്ങൾ ; ജനങ്ങളുടെ ജീവിതം തന്നെ പുരോഗതിയിൽ എത്തിച്ചു : തരുൺ ചുഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ റോഡ്, റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ വികസനത്തിൻ്റെ ഒരു യുഗത്തിന് തുടക്കമിട്ടിട്ടുണ്ടെന്നും ചുഗ് വ്യക്തമാക്കി

Published by

ജമ്മു : മോദി സർക്കാർ ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റിക്കൊണ്ട് അവസരങ്ങളുടെയും വളർച്ചയുടെയും മേഖലയാക്കി മാറ്റിയെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. ബഹുമുഖ വികസനത്തിനുള്ള സർക്കാരിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടാൻ മോദി സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ജമ്മു കശ്മീരിലെ റോഡ്, റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ വികസനത്തിന്റെ ഒരു യുഗത്തിന് തുടക്കമിട്ടിട്ടുണ്ടെന്നും ചുഗ് വ്യക്തമാക്കി. കൂടാതെ പ്രദേശത്ത് ഒരു പുതിയ റെയിൽവേ ഡിവിഷൻ സ്ഥാപിക്കുന്നതും ബാരാമുള്ള വരെയുള്ള റെയിൽ ശൃംഖലയുടെ വിപുലീകരണം കൊണ്ട് കേന്ദ്രഭരണ പ്രദേശത്തെ യാത്ര, ചരക്ക് ഗതാഗതം, ബിസിനസ് അവസരങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ചുഗ് ഊന്നിപ്പറഞ്ഞു.

ഇതിനു പുറമെ പുതിയ റെയിൽവേ ഡിവിഷന്റെ ഉദ്ഘാടനം പ്രാദേശിക യുവാക്കൾക്ക് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വാണിജ്യത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്‌ക്കും ആവശ്യമായ ഉത്തേജനം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോഡ്, റെയിൽ ശൃംഖലകളുടെ വികസനം യാത്രാനുഭവം വർദ്ധിപ്പിക്കുക മാത്രമല്ല ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുകയും ചെലവ് കുറയ്‌ക്കുകയും ഗതാഗത സമയം കുറയ്‌ക്കുകയും ചെയ്യുമെന്നും ചുഗ് പറഞ്ഞു.

കൂടാതെ പഴങ്ങളും പച്ചക്കറികളും പോലുള്ള നശിക്കുന്ന വസ്തുക്കളുടെ കാര്യക്ഷമമായ പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും തടയുമെന്നും വിവിധ നഗരങ്ങളിൽ അവശ്യവസ്തുക്കളുടെ വില സ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 40,000 കോടി രൂപയുടെ നിക്ഷേപമുള്ള റെയിൽവേ ശൃംഖല, ജമ്മുവിനെയും ശ്രീനഗറിനെയും ഇരട്ട സാമ്പത്തിക കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനും ബിസിനസുകൾക്കായി പുതിയ വഴികൾ തുറക്കുന്നതിനും നിലവിലുള്ള സംരംഭങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഉത്തേജനം നൽകും.

കൂടാതെ, വിവിധ ട്രെയിൻ സ്റ്റേഷനുകളിൽ ഒന്നിലധികം ചെറുകിട ബിസിനസ് ഹബുകൾ ഉയർന്നുവരും, ഇത് പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by