തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളി സംഗീതത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും എ ഗ്രേഡ് നേടി താരമാവുകയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ധനഞ്ജയ് കൃഷ്ണന്‍. ഇപ്പോള്‍ തൃശ്ശൂര്‍ വിവേകോദയം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ധനഞ്ജയ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയത് പേരാമംഗലം ശ്രീദുര്‍ഗാവിലാസം സ്‌കൂളിലായിരുന്നു.
കോട്ടക്കല്‍ സന്തോഷിന്റെ ശിക്ഷണത്തിലാണ് ധനഞ്ജയ് കഥകളി സംഗീതം അഭ്യസിക്കുന്നത്. തൃശ്ശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി 4 വര്‍ഷം കഥകളി സംഗീതത്തില്‍ എ ഗ്രേഡ് നേടി ഇപ്പോള്‍ ഈ രംഗത്ത് പ്രൊഫഷണല്‍ ആയ നിരഞ്ജനയുടെ സഹോദരനാണ് ധനഞ്ജയ്. തൃശ്ശൂര്‍ കൈപ്പറമ്പ് പെരുമ്പടപ്പ് മനയിലെ രവി-നിഷ ദമ്പതികളാണ് മാതാപിതാക്കള്‍.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി 7 വര്‍ഷം ഒരേയിനത്തില്‍ മക്കളെ പങ്കെടുപ്പിച്ച് എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: