ന്യൂദല്‍ഹി: യുപിഎ ഭരണകാലത്ത് തനിക്ക് പദ്മ പുരസ്കാരം വാഗ്ദാനം ചെയ്തുവെന്നും പകരം ഒരു കോടി രൂപ ചോദിച്ചുവെന്നും മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഡീപ്പ് സ്റ്റേറ്റ് നായകന് ജോര്‍ജ് സോറസിന് പരമോന്നത സിവിലിയന്‍ പുരസ്കാരം സമ്മാനിച്ചതിലുള്ള പ്രതികരണമായി അദ്ദേഹം എക്സിലാണ് ഇക്കാര്യം കുറിച്ചത്.
‘2010 ല്‍ ടെലികോം മേഖലയിലെ സമഗ്ര സംഭാവനയുമായി ബന്ധപ്പെട്ട് പദ്മ പുരസ്കാരത്തിന് എന്റെ പേരും പരിഗണിച്ചിരുന്നു. പിന്നാലെ ഒരു കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ആവശ്യം ഞാന്‍ നിരസിച്ചതിനാല്‍ യുപിഎ സര്‍ക്കാര്‍ ആ പുരസ്കാരം ബാങ്കുകള്‍ക്ക് കുടിശ്ശിക വരുത്തിയ ചത്വാളിന് നല്‍കിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജോര്‍ജ് സോറസിന് കിട്ടിയ അവാര്‍ഡ് യുപിഎ ഭരണകാലത്തെ പദ്മപുരസ്കാരത്തെ ഓര്‍മിപ്പിക്കുന്നതായി രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.
ജോര്‍ജ് സോറസിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുന്നതിനെതിരെ ഇലോണ്‍ മസ്ക് ഉള്‍പ്പെടെ നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: