വാഷിംഗ്ടണ്‍: ഒരു വര്‍ഷത്തിലേറെയായി നീളുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ബന്ദി മോചനത്തിന് ഹമാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ 34 ബന്ദികളെ മോചിപ്പിക്കാന്‍ ഒരുക്കമാണെന്നു ഹമാസ് വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കിയതിനു പിന്നാലെ, ഗാസ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് ജോ ബൈഡന് ഭരണകൂടം. ഇതിനായി അവസാനവട്ട മധ്യസ്ഥ ശ്രമം ശക്തമാക്കിയിരിക്കുകയാണ്.
ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ജനുവരി 20ന് മുമ്പായി പ്രഖ്യാപനമുണ്ടാക്കാനാണു ശ്രമം. ഇതിനായി നീക്കം നടത്തുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൂചിപ്പിച്ചിരുന്നു. ചര്‍ച്ച ദോഹയില്‍ തുടരുകയാണ്. ഇസ്രയേല്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. മൊസാദ് തലവന്‍ ഡേവിഡ് ബര്‍നിയ കൂടി താമസിയാതെ ദോഹയിലെത്തുമെന്നു റിപ്പോര്‍ട്ടുണ്ട്. 20ന് അകം ബന്ദികളെ മോചിപ്പിക്കണമെന്ന അന്ത്യശാസനം ഇതിനിടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: