India

മോദി ജയിച്ചു, ട്രൂഡോ തോറ്റു; യുഎസിലെ ഡമോക്രാറ്റുകളുടെ കളിപ്പാവയായി ഇന്ത്യയോട് കളിച്ചുനോക്കി; ഒടുവില്‍ ട്രൂഡോയുടെ തല ഉരുണ്ടു

ഇന്ത്യയെ വെട്ടിമുറിച്ച് ഖലിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യം വേണമെന്ന് വാദിക്കുന്ന ഖലിസ്ഥാന്‍ വാദികള്‍ക്ക് പൂര്‍ണ്ണസംരക്ഷണം കാനഡയുടെ മണ്ണില്‍ നല്‍കുകയും കാനഡയില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ ഭീകരന്‍ നിജ്ജാര്‍ കൊല ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏജന്‍റുകളാണെന്ന് വരെ കുറ്റപ്പെടുത്തുകയും ചെയ്ത ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ചെയ്ത തെറ്റിന് ഇതാ ഉചിതമായ സമ്മാനം കിട്ടിയിരിക്കുന്നു.

Published by

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ മറച്ചിടാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഖലിസ്ഥാന്‍ വാദികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള അമേരിക്ക കേന്ദ്രമായ ഡീപ് സ്റ്റേറ്റിന്റെ തന്ത്രത്തിന് കുട പിടിച്ച ജസ്റ്റിന്‍ ട്രൂഡോ കര്‍മ്മഫലം അനുഭവിച്ചിരിക്കുന്നു. ഇന്ത്യയെ വെട്ടിമുറിച്ച് ഖലിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യം വേണമെന്ന് വാദിക്കുന്ന ഖലിസ്ഥാന്‍ വാദികള്‍ക്ക് പൂര്‍ണ്ണസംരക്ഷണം കാനഡയുടെ മണ്ണില്‍ നല്‍കുകയും കാനഡയില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ ഭീകരന്‍ നിജ്ജാര്‍ കൊല ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്‍റുകളാണെന്ന് വരെ കുറ്റപ്പെടുത്തുകയും ചെയ്ത ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് ചെയ്ത തെറ്റിന് ഇതാ ഉചിതമായ സമ്മാനം കിട്ടിയിരിക്കുന്നു. അങ്ങിനെ മോദി ഉയര്‍ത്തിപ്പിടിച്ച സത്യസന്ധത ജയിച്ചിരിക്കുന്നു എന്നും പറയാം. ഏറെക്കാലമായി കൊണ്ടുനടന്നിരുന്ന പ്രധാനമന്ത്രി പദത്തില്‍ നിന്നാണ് ട്രൂഡോ പുറത്ത് പോയിരിക്കുന്നത്. പ്രധാനമന്ത്രി പദം മാത്രമല്ല, തന്റെ ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ട്രൂഡോ രാജിവെച്ചു. കാരണം സ്വന്തം പാര്‍ട്ടിയിലും ട്രൂഡോയ്‌ക്ക് പിന്തുണ നഷ്ടമായിക്കഴിഞ്ഞിരുന്നു.

തെളിവില്ലാത്ത ട്രൂഡോയുടെ ആരോപണം മോദിയ്‌ക്ക് അനുകൂലമായി

കാനഡയുടെ മണ്ണില്‍ ഹര്‍ദീപ് സിങ്ങ് നിജ്ജാര്‍ എന്ന ഖലിസ്ഥാന്‍ ഭീകരനെ വധിക്കാന്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ വരെ കൂട്ടുനിന്നു എന്ന ട്രൂഡോയുടെ ആരോപണത്തിനെതിരെ ഇന്ത്യ തെളിവുകള്‍ നിരത്തിയിരുന്നു. മാത്രമല്ല, കാനഡയില്‍ നിന്നുള്ള നയതന്ത്രപ്രതിനിധികളെ ഇന്ത്യ പുറത്താക്കുകയും ചെയ്തു.
ട്രൂഡോയുടെ ഈ ആരോപണം കാനഡയിലെ ഒരു വിഭാഗം ഖാലിസ്ഥാന്‍ വാദികളെ തൃപ്തിപ്പെടുത്താനാണെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ ആരോപണം തെളിയിക്കാനുളള രേഖകള്‍ ഹാജരാക്കാന്‍ ട്രൂഡോയ്‌ക്ക് കഴിയാതിരുന്നത് അന്താരാഷ്‌ട്ര വേദികളില്‍ ട്രൂഡോയോടുള്ള ബഹമാനം നഷ്ടപ്പെടുത്തിയിരുന്നു. പല രാഷ്‌ട്രത്തലവന്മാരും ട്രൂഡോയെ സംശയിക്കാനും തുടങ്ങി. ഇക്കാര്യം അന്താരാഷ്‌ട്ര വേദികളില്‍ ഉയര്‍ത്താന്‍ മോദി സര്‍ക്കാര്‍ കിട്ടാവുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതും ട്രൂഡോയെ പ്രതിരോധത്തിലാക്കിയിരുന്നു.

കാനഡയിലെ സാമ്പത്തിക പ്രതിസന്ധി, ഹൗസിംഗ് രംഗത്തെ പ്രതിസന്ധി, കത്തുന്ന ദേശീയ പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് ഇന്ത്യയ്‌ക്കെതിരെ ട്രൂഡോ ആക്രമണം നടത്തുന്നതെന്നും കാനഡയിലെ പ്രതിപക്ഷപാര്‍ട്ടികളും ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയിലെ അംഗങ്ങളും വിശ്വസിച്ചിരുന്നു. അവരെ വിശ്വാസത്തിലെടുക്കുന്നതില്‍ മോദി വിജയിക്കുകയും ചെയ്തിരുന്നു.

ട്രൂഡോ പുറത്തുപോകുന്നതോടെ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം പൂത്തുലയും എന്ന് കരുതാം. പുതിയ കാനേഡിയന്‍ സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തി മോദി കാനഡയിലെ പുതിയ അവസരം പ്രയോജനപ്പെടുത്തിയേക്കാം.

ഖലിസ്ഥാനികളുടെ പാര്‍ട്ടിയും അതിന്റെ നേതാവ് ജഗ്മീത് സിങ്ങും ട്രൂഡോയെ വെറുത്തു

ജസ്റ്റിന്‍ ട്രൂഡോയുടെ പിന്നില്‍ ഉറച്ചുനിന്നിരുന്ന ഖലിസ്ഥാനികള്‍ക്ക് പിന്തുണ നല്‍കുന്ന കാനഡയിലെ സിഖുകാരുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയും ഏറ്റവും ഒടുവില്‍ ട്രൂഡോയെ തള്ളിപ്പറഞ്ഞിരുന്നു. ഖലിസ്ഥാനി ഭീകരര്‍ക്ക് വേണ്ടത്ര പിന്തുണ ട്രൂഡോ നല്‍കുന്നില്ല എന്നതായിരുന്നു ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ്ങിന് ഒടുവിലൊടുവില്‍ പരാതിയുണ്ടായിരുന്നു. ജഗ്മീത് സിങ്ങിന്റെ പിന്തുണ നഷ്ടപ്പെട്ടതോടെ ജസ്റ്റിന്‍ ട്രൂഡോയുടെ പ്രധാനമന്ത്രി പദവിയില്‍ നിന്നുള്ള വീഴ്ച ഏതാണ്ട് ഉറപ്പായിരുന്നു.

2024ന്റെ തുടക്കത്തില്‍ തന്നെ ജഗ്മീത് സിങ്ങിന്റെ എന്‍ഡിപി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും അവിശ്വാസപ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെടാത്തതിനാല്‍ ട്രൂഡോ ഭരണത്തില്‍ തുടരുകയായിരുന്നു

2025 ജനവരി 27ന് കാനഡയില്‍ സഭ ചേരുമ്പോള്‍ ട്രൂഡോയ്‌ക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു. എന്തായാലും ആ അവിശ്വാസപ്രമേയം പാസായി മുഖം നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെയാണ് ട്രൂഡോ രാജിവെച്ചിരിക്കുന്നത്.

കാനഡയുടെ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍റും ഉപപ്രധാനമന്ത്രിയും ട്രൂഡോയോടുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് രാജിവെച്ച്പുറത്തുപോയിരുന്നു. അവര്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് കാനഡയിലെ വിലക്കയറ്റമാണ് ജഗ്മീത് സിങ്ങ് ട്രൂഡോയെ വെറുക്കാന്‍ പരസ്യമായി ചൂണ്ടിക്കാട്ടുന്ന കാരണം.. “കനേഡിയന്‍ പൗരന്മാരുടെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് പകരം ട്രൂഡോ അയാളുടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കാണിക്കുന്നത്. പ്രധാനമന്ത്രിക്ക് ഇനിയും തുടരാനാവില്ലെന്ന് ഉറപ്പാണ്. “- ജഗ്മീത് സിങ്ങ് പറഞ്ഞു.

ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും കൂടിയായ ക്രിസ്റ്റിയ ഫ്രീലാന്‍റ് രാജിവെയ്‌ക്കാന്‍ കാരണം ട്രൂഡോയുമായുള്ള അഭിപ്രായഭിന്നതയാണ്. അവരോട് ധനമന്ത്രിസ്ഥാനം രാജിവെയ്‌ക്കാനും പുതിയൊരു പദവി സ്വീകരിക്കാനും നിര്‍ദേശിക്കുകയായിരുന്നു ട്രൂഡോ. ഇത് ക്രിസ്റ്റിയ ഫ്രീലാന്‍റിന് ഇഷ്ടമായില്ല. പകരം അവര്‍ ട്രൂഡോ സര്‍ക്കാരില്‍ നിന്നും രാജിവെയ്‌ക്കുകയായിരുന്നു.

എല്ലാ ഇന്ത്യാ വിരുദ്ധ സമരങ്ങളെയും പ്രവര്‍ത്തനങ്ങളെയും പിന്തുണയ്‌ക്കുന്ന നേതാവാണ് ജഗ്മീത് സിങ്ങ്. ഖലിസ്ഥാന്‍ വാദികള്‍ക്ക് അഭയവും ധനസഹായവും വാരിക്കോരി നല്‍കുന്ന നേതാവ് കൂടിയാണ് ജഗ്മീത് സിങ്ങ്. നിജ്ജാര്‍ എന്ന ഖലിസ്ഥാന്‍ വാദി കാനഡയില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ഇന്ത്യാസര്‍ക്കാരിനെതിരെ ട്രൂഡോ കുറ്റപ്പെടുത്തല്‍ നടത്തിയത് ജഗ്മീത് സിങ്ങിന്റെ സമ്മര്‍ദ്ദം കാരണമാണ്. ജഗ്മീത് സിങ്ങ് എന്തുചെയ്താലും ട്രൂഡോ മൗനം പാലിക്കുന്നതിന് ഒരു കാരണമുണ്ട്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 2023ലെ തെരഞ്ഞെടുപ്പിന് ശേഷം ഭരിയ്‌ക്കാനുള്ള കേവലഭൂരിപക്ഷം ഇല്ലായിരുന്നു. അത് ജഗ്മീത് സിങ്ങിന്റെ എന്‍ഡിപി നല്‍കി. അതോടെയാണ് ട്രൂഡോയ്‌ക്ക് പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാനായത്. ആ ഉപകാരസ്മരണയാണ് ട്രൂഡോഎപ്പോഴും പ്രകടിപ്പിച്ചിരുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ കുറ്റക്കാരല്ലെന്നറിഞ്ഞിട്ടും ഖലിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെളിവില്ലാതെ ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായി ട്രൂഡോ കുറ്റാരോപണങ്ങള്‍ നടത്തിയത് ജഗ്മീത് സിങ്ങിനെ തൃപ്തിപ്പെടുത്താനാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക