തിരുവനന്തപുരം: മുതലപ്പൊഴി അപകട പരമ്പരയുടെ സാഹചര്യത്തില്‍ ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അംഗീകാരം നല്കി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച്, പ്രവൃത്തികളെ സംബന്ധിച്ച് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് ന്യൂനപക്ഷ കമ്മീഷന് നിര്‍ദ്ദേശം നല്കി. കമ്മീഷന് ആസ്ഥാനത്തെ കോര്‍ട്ട് ഹാളില്‍ നടന്ന ജില്ലാ സിറ്റിങ്ങില്‍ ചെയര്മാന് അഡ്വ. എ.എ റഷീദാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
കമ്മീഷന് സ്വമേധയാ എടുത്ത കേസില്‍, ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അദാനി പോര്‍ട്ട്സ് അംഗീകാരം നല്‍കിയിട്ടില്ലെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കമ്മീഷനെ അറിയിച്ചതിനെ തുടര്‍ന്ന്, കമ്മീഷന് നിര്‍ദ്ദേശ പ്രകാരം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി തുടങ്ങുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തുകയായ 2.05 കോടി രൂപ ലഭ്യമാക്കാമെന്നും അദാനി പോര്‍ട്ട്സ് അധികൃതര്‍ കമ്മീഷനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: