Kerala

മകരവിളക്ക് : ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തി

ഈ മാസം 12 മുതല്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്താവുന്നവരുടെ എണ്ണം നേരത്തെ തന്നെ കുറച്ചിട്ടുണ്ട്

Published by

പത്തനംതിട്ട:മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മകരവിളക്ക് ദിവസമായ ജനുവരി പതിനാലിനും തലേദിവസവും സ്‌പോട്ട് ബുക്കിംഗ് ചെയ്യുന്നവരുടെ എണ്ണം കുറച്ചിട്ടുണ്ട്.

പതിമൂന്നാം തീയതി 5000 പേര്‍ക്കും പതിനാലിന് 1000 പേര്‍ക്കും മാത്രമായിരിക്കും സ്‌പോട്ട് ബുക്കിംഗിന് അവസരമുണ്ടാകുക.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ഭക്തര്‍ പത്താം തീയതി മുതല്‍ തന്നെ സന്നിധാനത്ത് തുടരുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ മാസം 12 മുതല്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്താവുന്നവരുടെ എണ്ണം നേരത്തെ തന്നെ കുറച്ചിട്ടുണ്ട്. പിന്നാലെയാണ് സ്‌പോട്ട് ബുക്കിംഗും നിയന്ത്രിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by