ന്യൂദല്‍ഹി:കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷാ ആത്മീയ ഗുരുക്കന്മാരായ സദ് ഗുരു ജഗ്ഗി വാസുദേവിനെയും സ്വാമി അവധേശാനന്ദ ഗിരിയെയും കണ്ടു. കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ ആത്മീയതയെക്കുറിച്ചും സമൂഹത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ ആത്മീയതക്കുള്ള പങ്കിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഇഷ ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് സദ് ഗുരു ജഗ്ഗിവാസുദേവ്. ഭാരതത്തിന്റെ സാംസ്കാരിക വളര്‍ച്ചയില്‍ അമിത് ഷായുടെ പങ്ക് വലുതാണെന്ന് സദ് ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞു.
ഇതിന് മുന്നോടിയായി അമിത് ഷാ സ്വാമി അവധേശാനന്ദ ഗിരിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആത്മീയതയെക്കുറിച്ചും ദേശീയതാല്‍പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. “ഇന്ത്യയുടെ ജ്ഞാനപാരമ്പര്യവും ആത്മീയതയും ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത സ്വാമിയുടെ ദൗത്യം അത്യപൂര്‍വ്വമാണെന്ന് അമിത് ഷാ പറഞ്ഞു.
സ്വാമി അവധേശാനന്ദ ഗിരി ആത്മീയ ഗുരുവാണെന്നതിനൊപ്പം എഴുത്തുകാരനും തത്ത്വചിന്തകനുമാണ്. ജുന അഖാരയിലെ ഇപ്പോഴത്തെ ആചാര്യ മഹാമണ്ഡലേശ്വരനാണ് അദ്ദേഹം . ഇന്ത്യയിലെ നാഗ സാധുക്കളുടെ ഏറ്റവും വലിയ അഖാഡയാണ് ജുന അഖാര . ഏകദേശം പത്തുലക്ഷം നാഗാ സാധുക്കളെ ഗിരി ആത്മീയ ജീവിതത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ഹരിദ്വാറിലെ കൻഖലിലാണ് അദ്ദേഹത്തിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത് . അദ്ദേഹം ഹിന്ദു ധർമ്മ ആചാര്യ സഭയുടെ പ്രസിഡൻ്റും വേൾഡ് കൗൺസിൽ ഓഫ് റിലീജിയസ് ലീഡേഴ്‌സിന്റെ ബോർഡ് അംഗവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: