ന്യൂദല്‍ഹി: മൂത്ത മകന് തൈമൂര്‍ എന്ന ക്രൂരനായ മംഗോളിയന്‍ ചക്രവര്‍ത്തിയുടെ പേരിട്ടതിന് നടി കരീനകപൂറിനെയും നടന്‍ സെയ്ഫ് അലിഖാനെയും വിമര്‍ശിച്ച് കവി കുമാര് വിശ്വാസ്. ഇന്ത്യയില്‍ ആക്രമണം നടത്തി അതിക്രൂരബലാത്സംഗത്തിനെല്ലാം പേര് കേട്ട ക്രൂരനായിരുന്നു തൈമൂര്‍. എത്രയോ പേരുകള്‍ ഉണ്ടായിട്ടും നിങ്ങള്‍ ആ പേര് തന്നെ മൂത്ത മകന് കണ്ടെത്തി. അവനെ നായകന്‍ ആക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷെ ഞങ്ങള്‍ അവനെ വില്ലാനാകാന്‍ പോലും സമ്മതിക്കില്ല 75 വര്‍ഷത്തിന് ശേഷം ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യയാണിത്. “- കവി കുമാര് വിശ്വാസ് പറഞ്ഞു.
“ഗ്ലാമറിന്റെ ലോകത്ത് ജീവിക്കുന്നവര്‍ ഇവിടുത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ എന്താണെന്നറിയണം. നിങ്ങള്‍ ഞങ്ങളില്‍ നിന്നും കീര്‍ത്തി എടുത്തു. ഞങ്ങളില്‍ നിന്നും പണം എടുത്തു. ഞങ്ങള്‍ ടിക്കറ്റ് എടുത്ത് നിങ്ങളെ നായകനും നായികയും ആക്കി മാറ്റി.പക്ഷെ നിങ്ങളുടെ കുട്ടികള്‍ക്ക് ചില ക്രൂരന്മാരായ ആക്രമണകാരികളുടെ പേരിട്ടു.” – കുമാര‍് വിശ്വാസ് വിമര്‍ശിച്ചു.
ഏറ്റവും ക്രൂരനും നിഷ്ഠുരനുമായ ആക്രമണകാരിയായി അറിയപ്പെട്ടിരുന്ന ആളാണ് തൈമൂര്‍ ചക്രവര്‍ത്തി. 90000 സൈനികരെയും കൊണ്ട് 1398ല്‍ സിന്ധു നദി മുറിച്ചുകടന്ന് ഇന്ത്യയില്‍ എത്തിയ തൈമൂര്‍ അന്ന് ദല്‍ഹി ഭരിച്ചിരുന്ന മുഹമ്മദ് തുഗ്ലക്കിന്റെ സൈന്യത്തെ നശിപ്പിച്ചു. ദല്‍ഹിയെ അദ്ദേഹം തകര്‍ത്തുതരിപ്പണമാക്കി. സ്ത്രീകളെ ബലാത്സംഗം ചെയ്തു. ക്ഷേത്രങ്ങളും സ്വത്തുക്കളും കൊള്ളയടിച്ചു.
തൈമൂറിന്റെ ക്രൂരതകള്‍ നിരവധിയാണ്. ഭട് നീര്‍ എന്ന പ്രദേശത്തെ രജപുത്ര രാജാവിന്റെ ഹിന്ദു പ്രജകളെ കൊന്നൊടുക്കി. സ്ത്രീകളെയും കുട്ടികളെയും മൃഗങ്ങളെ വെട്ടുന്നതുപോലെ കഴുത്തു ഛേദിച്ചു. ഹിന്ദുയുവതികളുടെ മാനം രക്ഷിക്കാന്‍ സ്ത്രീകള്‍ ചിതയില്‍ ചാടി. ഏകദേശം 10000 ഹിന്ദുക്കള്‍ ഭട്നീറില്‍ മാത്രം കൊല്ലപ്പെട്ടു. 1398ല്‍ ഭട്നീരില്‍ നിന്നും ഫത്തേബാദിലേക്ക് മാര്‍ച്ച് ചെയ്ത തൈമൂര്‍ അവിടെയും ആക്രമണം അഴിച്ചുവിട്ടു. പോകുന്നിടം മുഴുവന്‍ കൊള്ളയടിച്ചു. 2000 ജാട്ടുകളെ കൊന്നു. ഹിന്ദുക്കള്‍ പാനിപത്തില്‍ തടിച്ചുകൂടി. ദല്‍ഹി ആക്രമിച്ചു. മീററ്റ് ആക്രമിച്ചു. ഹരിദ്വാര്‍ ആക്രമിച്ചു. മറ്റേതൊരു ആക്രമണകാരിയേക്കാള്‍ ഇന്ത്യയ്‌ക്ക് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് തൈമൂര്‍ ആയിരുന്നു.ദല്‍ഹിയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ശത്രൂത വര്‍ധിക്കാനും തൈമൂറിന്റെ ആക്രമണം കാരണമായി. ഹിന്ദുസ്ഥാനെ താന്‍ ആക്രമിച്ചത് അവിടുത്തെ അവിശ്വാസികളെ മുഴുവന്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനാണെന്ന് തൈമൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
പിന്നീട് ദല്‍ഹിയ്‌ക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ കൂടി കഴിഞ്ഞില്ല. അത്രയ്‌ക്ക് ക്രൂരനായിരുന്നു തൈമൂര്‍. ആ തൈമൂറിന്റെ പേര് മകന് നല്‍കിയതിനാണ് കവി കുമാര്‍ ബിശ്വാസ് ആഞ്ഞടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: