Kerala

ഇനി ‘മിന്നല്‍’ വേഗത്തില്‍; തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി മിന്നൽ ബസ് സർവീസ് ഉടൻ

Published by

തിരുവനന്തപുരം: തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ മിന്നൽ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കേരള ആർടിസി. നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തി, മറ്റു ബസുകളേക്കാളും, ട്രെയിനുകളേക്കാളും കുറഞ്ഞ സമയത്തിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസിയുടെ മിന്നൽ സർവീസുകളാണിത്.

കേരളത്തിനുള്ളിൽ പല റൂട്ടുകളിലും മിന്നൽ സർവീസുകൾ നേരത്തെയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് ഇത്തരം സർവീസ് തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയതേയുള്ളൂ. പാലക്കാട് നിന്ന് കൊല്ലൂർ മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് ആരംഭിച്ച അന്തർസംസ്ഥാന മിന്നല്‍ ബസുകൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് കൂടുതൽ നഗരങ്ങളിലേക്ക്‌  സർവീസുകൾ ആംരഭിക്കുവാൻ കെഎസ്ആർടിസി പദ്ധതിയിടുന്നത്.

ജില്ലകളിൽ ഒരു സ്റ്റോപ്പ് എന്ന രീതിയിലാണ് മിന്നൽ ബസ് നിർത്തുന്നത്. ഇതല്ലാതെ മറ്റൊരു സ്റ്റോപ്പുകളും മിന്നൽ ബസിന് ഇല്ല. തിരുവനന്തപുരം- ബെംഗളൂരു യാത്രയിലും കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമായിരിക്കും. വേഗപരിധിയും മിന്നലിന് ബാധകമല്ല. നേരത്തെ കെഎസ്ആർടിസി മിന്നലിന്റെ വേഗപരിധി സംബന്ധിച്ച് കോടതിയിൽ നിന്ന് പ്രത്യേക അനുമതിയും നേടിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക