ന്യൂദല്‍ഹി: ആപ് ഭരണം ദല്‍ഹിക്ക് ദുരന്തമായെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഹിണിയില്‍ ബിജെപി പരിവര്‍ത്തന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദല്‍ഹിയില്‍ ആയുഷ്മാന്‍ ഭാരത് പോലുള്ള കേന്ദ്ര പദ്ധതിക ള്‍ നടപ്പാക്കാന്‍ ആപ് സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാവുന്ന മേഖലകളിലെല്ലാം കോടിക്കണക്കിന് രൂപയുടെ വികസനം കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ആപിനെതിരെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ പരസ്യ വിമര്‍ശനമാണിത്.
കഴിഞ്ഞ പത്ത് വര്‍ഷം ആപ് നഷ്ടപ്പെടുത്തിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ദല്‍ഹിയുടെ വികസനം അവിഭാജ്യ ഘടകമാണ്. എന്നാല്‍ ആപ് ഭരണം വെറും ദുരന്തമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ആപ് ഭരണത്തിന് കീഴില്‍ വലിയ അഴിമതികള്‍ നടന്നു. ഇനി ആപിനെ സഹിക്കാനാവില്ലെന്ന് ദല്‍ഹിയിലെ ജനങ്ങള്‍ പറയുന്നു. ഞങ്ങള്‍ മാറ്റം കൊണ്ടുവരുമെന്നാണ് ദല്‍ഹിയിലെ ജനങ്ങള്‍ പറയുന്നത്. ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമുണ്ട്. അവര്‍ ബിജെപിയെ അനുഗ്രഹിക്കും.
ഇവിടെയും താമര വിരിയാന്‍ പോകുന്നു. ദല്‍ഹിയുടെ പുരോഗതിക്കായി ബിജെപി അക്ഷീണം പ്രയത്നിക്കും. ദല്‍ഹിയിലെ ചേരികളില്‍ താമസിക്കുന്നവര്‍ക്ക് സ്വാഭിമാന്‍ അപ്പാര്‍ട്ട്മെന്റ് പോലുള്ള ഫ്ളാറ്റുകള്‍ നല്‍കും. ഇത് മോദിയുടെ ഉറപ്പാണ്. അടുത്ത 25 വര്‍ഷം ഭാരതത്തിന്റെയും ദല്‍ഹിയുടെയും ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും മോദി ചൂണ്ടിക്കാട്ടി.
ബിജെപി ദല്‍ഹി അധ്യക്ഷന്‍ വീരേന്ദ്രസച്ച്ദേവ അധ്യക്ഷ നായി. കേന്ദ്രമന്ത്രിമാരായ മനോഹര്‍ ലാല്‍ ഖട്ടര്‍, ഹര്‍ഷ് മല്‍ഹോത്ര, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം, ദേശീയ സെക്രട്ടറി സര്‍ദാര്‍ മഞ്ജീന്ദര്‍ സിങ് സിര്‍സ, എംപിമാരായ മനോജ് തിവാരി, രാംവീര് സിങ് ബിധുരി, യോഗേന്ദ്ര ചന്ദോലിയ, കമല്‍ജീത് സെഹ്രാവത്, പ്രവീണ്‍ ഖണ്ഡേല്‍വാള്‍, ബന്‍സുരി സ്വരാജ്, നിയമസഭാ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, മുതിര്‍ന്ന നേതാ ക്കളായ ഡോ. ഹര്‍ഷ് വര്ധന്, മീനാക്ഷി ലേഖി, സര്‍ദാര്‍ അരവിന്ദര്‍ സിങ് ലൗലി, പര്‍വേഷ് സാഹിബ് സിങ്, രമേഷ് ബിധുരി തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: