തിരുവനന്തപുരം: മണക്കാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കേരള നടനം മത്സരത്തില്‍ ശ്രീഹരിക്ക് എ ഗ്രേഡ്. കോട്ടയം ജില്ലയിലെ കുമരകം എസ്‌കെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വി.എസ്.ശ്രീഹരി.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നൃത്തത്തോട് താല്‍പ്പര്യം തോന്നിയ ശ്രീഹരി പഠിക്കാന്‍ യൂ ട്യൂബിനെയാണ് ആശ്രയിച്ചത്. ഭരതനാട്യമാണ് ആദ്യം പഠിച്ചെടുത്തത്. ജില്ലാ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
കേരളനടനം ഉപദേശിച്ചത് അധ്യാപിക. ചുവടുകളെല്ലാം യുട്യൂബ് നോക്കിയാണ് അഭ്യസിച്ചത്. നൃത്താധ്യാപകന്റെ പരിശീലനം ലഭിച്ചതു പോലെയുള്ള ശ്രീഹരിയുടെ നൃത്തം കണ്ട് സഹപാഠികളുടെയും അധ്യാപകരുടെയും അഭിനന്ദന പ്രവാഹമായിരുന്നു. രണ്ട് വര്‍ഷം തുടര്‍ച്ചയായി ശ്രീഹരിക്ക് എ ഗ്രേഡ് ലഭിച്ചു.
അച്ഛന്‍ ശ്രീകുമാര്‍ കോട്ടയത്തെ ഒരു വാഹന ഷോറൂമിലെ ജോലിക്കാരനാണ്. അമ്മ ജലജ ബ്യൂട്ടീഷ്യനാണ്. നൃത്ത മത്സരങ്ങള്‍ക്ക് ശ്രീഹരിയെ ഒരുക്കുന്നത് അമ്മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: