ആലപ്പുഴ:സ്ത്രീകള് നടത്തുന്ന ഹോട്ടലില് അക്രമം നടത്തിയ ഗുണ്ടാ നേതാവ് അറസ്റ്റിലായി. നൂറനാട് ആണ് സംഭവം.
പാലമേല് ആദിക്കാട്ടുകുളങ്ങര കുറ്റിപറമ്പില് വീട്ടില് ഹാഷിം (35) ആണ് അറസ്റ്റിലായത്.
മദ്യ ലഹരിയിലാണ് ഹാഷിം ഹോട്ടലില് ഭക്ഷണം കഴിക്കാന് എത്തിയത്. ഭക്ഷണം വിളമ്പിക്കൊടുത്ത ചെറുപ്പക്കാരനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന് ശ്രമിച്ച ഇയാളെ തടയാന് ശ്രമിച്ച ഹോട്ടല് ഉടമയായ സ്ത്രീയെ ക്രൂരമായി മര്ദിക്കുകയും ചെയ്തു.
ഇതിന് ശേഷം കടന്നുകളയാന് ശ്രമിച്ച ഇയാളെ നൂറനാട് എസ്ഐ നിതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.2006 മുതല് നൂറനാട്, അടൂര്, ശാസ്താംകോട്ട തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില് 22 ഓളം കേസുകളില് ഇയാള് പ്രതിയാണ് ഇയാള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: