തിരുവനന്തപുരം:മന്ത്രി മാറ്റം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോയി എന്‍സിപി. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയോട് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് എന്‍സിപി വഴങ്ങിയത്.
ഇതോടെ,ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് പിസി ചാക്കോ ഭാരവാഹിയോഗത്തെ അറിയിച്ചു. ശശീന്ദ്രനും ചാക്കോയും തോമസ് കെ തോമസും ഒരുമിച്ച് സംസ്ഥാന പര്യടനം നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഏറെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പയറ്റിയിട്ടും മന്ത്രിയെ മാറ്റാനാകില്ലെന്ന് വ്യക്തമായതോടെയാണ് എന്‍ സി പിയുടെ പിന്മാറ്റം. ദേശീയ നേതൃത്വവും ബഹുഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കത്തിനൊപ്പമായിരുന്നെങ്കിലും പിണറായി വിജയന് വഴങ്ങാന്‍ കൂട്ടാക്കിയില്ല.
ഞായറാഴ്ച ചേര്‍ന്ന ഭാരവാഹിയോഗത്തില്‍ ഇനി മന്ത്രിമാറ്റത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന പി സി ചാക്കോ വ്യക്തമാക്കി. ഇതോടെ ഐക്യസന്ദേശം പാര്‍ട്ടിക്കാര്‍ക്ക് നല്‍കണമെന്നായി ഭാരവാഹികള്‍. അങ്ങനെ മന്ത്രിയെ മാറ്റാന്‍ ശ്രമിച്ച പ്രസിഡണ്ടും എംഎല്‍എയും മന്ത്രിക്കൊപ്പം സംസ്ഥാന പര്യടനത്തിന് തീരുമാനമായി. 15 മുതല്‍ 30 വരെ ജില്ലകളില്‍ ഐക്യസന്ദേശവുമായി പര്യടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: