മലപ്പുറം : പൊലീസ് പിണറായിയുടെ ഇഷ്ടാനുസരണം പ്രവര്ത്തിക്കുമെന്ന് പി വി അന്വര്. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജീവന് ബാക്കിയുണ്ടെങ്കില് പിണറായിയുടെ പൊലീസിന് താന് കാണിച്ചു കൊടുക്കുമെന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകവെ അന്വര് മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് എന്തു ചെയ്യുമെന്നറിയില്ല. ചിലപ്പോള് ജയിലിലിടുമായിരിക്കും.ചിലപ്പോള് വെറുതെ വിടും. നിയമസഭാ സാമാജികനായതിനാല് താന് അറസ്റ്റിന് വഴങ്ങുകയാണ്.ഇല്ലെങ്കില് ആളെ കൂട്ടി തനിക്ക് അറസ്റ്റ് തടയാനറിയാം.
താന് ഒളിച്ചോടുന്ന ആളല്ല. ഇപ്പോള് വന് പൊലീസ് സന്നാഹത്തോടെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല. നോട്ടീസ് തന്നാല് മതിയാകുമായിരുന്നുവെന്നും അന്വര് പറഞ്ഞു.
പൊലീസുകാര്ക്ക് പിണറായി പറയും പോലെയേ പ്രവര്ത്തിക്കാനാകൂ. അതിനാല് അവരെ എതിര്ത്തിട്ട് കാര്യമില്ല.
രാത്രി 9 മണിയോടെ വീട് വളഞ്ഞാണ് പൊലീസ് പി വി അന്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ട് വര്ഷമായി മലപ്പുറം ജില്ലയിലെ പൊലീസിനെ വിരല് തുമ്പില് നിയന്ത്രിച്ച് നിര്ത്തിയിരുന്ന എം എല് എ ആയിരുന്നു പി വി അന്വര്. അതേ അന്വറിനെയാണ് ഇപ്പോള് അറസ്റ്റ് ചെയ്ത ത്.
ഏറെ രാഷ്ട്രീയ പാരമ്പര്യമുളള തറവാടാണ് അന്വറിന്റെ പുത്തന് വീട്ടില്. ഈ വീട്ടിലാണ് പൊലീസ് രാത്രി കടന്നു കയറി അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: