തിരുവനന്തപുരം: ലോകത്ത് 160 കോടിയോളം മനുഷ്യര്‍ കാടിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട് അതുകൊണ്ടുതന്നെ വന സംരക്ഷണം അതീവ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.18 ശതമാനം വരുന്ന സംരക്ഷിത വനങ്ങള്‍ക്ക് ഉപരിയായി എല്ലാ വനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനം ആസ്ഥാനത്ത് നടന്ന ഫോറസ്റ്റ് മെഡല്‍ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്‌ദേഹം. വരും വര്‍ഷങ്ങളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ പോലീസ് എക്‌സൈസ് ഫയര്‍ഫോഴ്‌സ് സേനകള്‍ക്കൊപ്പം ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വനമന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് വനം വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുന്നതിനാണ് വകുപ്പ് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: