Kerala

തൃശൂരില്‍ ഫ്‌ലാറ്റില്‍ യുവതിയും 9 വയസുകാരി മകളും തൂങ്ങി മരിച്ച നിലയില്‍

ആളൂരിലെ വാടക ഫ്‌ളാറ്റിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Published by

തൃശൂര്‍: ആളൂരില്‍ യുവതിയെയും മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആളൂര്‍ സ്വദേശി സുജി (32 ), നക്ഷത്ര (ഒന്‍പത്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആളൂരിലെ വാടക ഫ്‌ളാറ്റിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സുജി ലോട്ടറി കടയിലെ ജീവനക്കാരിയാണ് .

പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by