കണ്ണനെ കാണാന്‍ കള്ളക്കണ്ണനെ കാണാന്‍
ഗുരുവായൂര്‍ നടയില്‍ ഞാന്‍ കാത്തു
കാത്തുനില്‍ക്കവേ
തുണയായ് വന്ന സോദരനോട് ഞാനോതി
താമരക്കണ്ണന്റെ ചുവര്‍ ചിത്രമൊന്ന് കാണുവാന്‍
ഏറെ നാളായ് എന്‍ മനതാരിലുണ്ടൊരു മോഹം
ഞാനോതിയ നേരം കള്ളക്കണ്ണന്‍ എന്‍ചാരെ
മറഞ്ഞുനിന്ന് എന്‍ മൊഴി കേട്ടുവോ? അറിയില്ല
അടിയന്‍ കണ്ണന്റെ തിരുനട അണഞ്ഞ നേരം
എന്‍ മിഴികളില്‍ മിഴിവോടെ നിറയുന്നു
സാക്ഷാല്‍ താമരക്കണ്ണന്റെ അലങ്കാര രൂപം
എന്‍ മിഴിനീര്‍ യമുനാ നദി പോലൊഴുകി
മനം ഒരു മാത്ര മുകുന്ദനെ കണ്ട കുചേലനായ്
കണ്ടു ഞാന്‍ കണ്‍നിറയെ കണ്ണനെ താമരക്കണ്ണനേ
ഹൃത്തില്‍ ഞാന്‍ താഴിട്ടുപൂട്ടി ഹൃദ്യമാം ആ ദൃശ്യം
എന്‍ ജന്‍മ സുകൃതമോ? എന്തു ഞാന്‍ നല്‍കീ കണ്ണാ
എന്നോടീ അനുകമ്പ ഞാനൊന്നും
അങ്ങയോടോതിയില്ല
എന്‍ മനം നീ അറിഞ്ഞു കണ്ണാ എന്നുമെന്‍ മനം നീ അറിയുന്നു കണ്ണാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: