ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ‘എല്ലാവര്‍ക്കും എളുപ്പം നീതി’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ചരിത്രപരമായ പരിഷ്‌കാരങ്ങളുടെ വര്‍ഷമായി മാറി. ഭരണഘടനയിലൂടെ പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിലുണ്ടായ നിയമപരമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ കരുത്തുറ്റതാക്കി.
മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ , ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം , 2024 ജൂലൈ 1ന് പ്രാബല്യത്തില്‍ വന്നു. കോളനിയാധിപത്യകാലത്തെ നിയമങ്ങള്‍ക്ക് പകരം ഇന്ത്യയുടെ സ്വന്തം ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് പ്രധാന ഉദ്ദേശ്യം.
2024 മാര്‍ച്ച് 11ന് പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്യപ്പെട്ടു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപീഡനം നേരിട്ട ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭാരത പൗരത്വം നല്‍കുന്നതിന് ഈ നിയമം വഴിയൊരുക്കി.
ലഹരിമരുന്ന് കച്ചവടത്തിന് എതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്തിയതോടെ 2024ല്‍ 4,134 കിലോഗ്രാം ലഹരിമരുന്ന് പിടികൂടാനായി. ലഹരിമരുന്ന്ഭീകര കൂട്ടുകെട്ടിനെ നേരിടാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പരിശ്രമം ഇതോടെ കൂടുതല്‍ ഫലപ്രദമായി.
സാങ്കേതികവിദ്യയുടെ കരുത്ത് ഉപയോഗിച്ച് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ സുതാര്യവുമാക്കാനായി ‘ഇസാക്ഷ്യ’, ‘ന്യായ സേതു’, ‘ന്യായ ശ്രുതി’, ‘ഇസമ്മണ്‍’ തുടങ്ങിയ ആപ്പുകള്‍ നടപ്പിലാക്കി. ജമ്മു കശ്മീരിലെ പഹാരി വംശജരും മറ്റ് ഗോത്ര വിഭാഗങ്ങളും പട്ടിക വര്‍ഗ പട്ടികകളില്‍ ഉള്‍പ്പെടുത്തി.
വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റും ത്രിപുര സര്‍ക്കാരും ഇന്‍ഡിജിനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ്/ടിപ്രയും തമ്മില്‍ ത്രികക്ഷി കരാര്‍ ഒപ്പുവച്ചു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹിസ്ബുത്തഹ്‌രീര്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടത് ഉള്‍പ്പടെ ഒമ്പത് സംഘടനകളെ നിയമവിരുദ്ധരായി പ്രഖ്യാപിച്ചു. ഗോള്‍ഡി ബ്രാറിനെയും ഖാസിം ഗുജ്ജാറിനെയും തീവ്രവാദികളായി പ്രഖ്യാപിച്ചു.
നാഷണല്‍ ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ഹാന്‍സ്‌മെന്റ് സ്‌കീം (എന്‍എഫ്‌ഐഇഎസ്) മന്ത്രിസഭ അംഗീകരിച്ചതോടെ 2254.43 കോടി രൂപയുടെ സാമ്പത്തിക സഹായം ഫോറന്‍സിക് കാമ്പസുകള്‍, ലാബുകള്‍ എന്നിവയ്‌ക്കായി നീക്കി.
2024ല്‍ നടപ്പാക്കിയ ഈ വിപ്ലവകരമായ നിയമപരമായ മാറ്റങ്ങള്‍ ഭാവിയില്‍ ഭാരതത്തിന്റെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: