കട്ടക്: ‘ഇതൊരു വിമാനത്താവളമല്ല, ഒഡീഷയിലെ കട്ടക്കില്‍ ഉദ്ഘാടനം ചെയ്ത റെയില്‍വെ സ്റ്റേഷനാണ്.’ ഈ കുറിപ്പ് നവീകരിച്ച റെയില്‍വെ സ്റ്റേഷന്റെ വീഡിയോ സഹിതം എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് നോര്‍വീജിയന്‍ നേതാവും കാലാവസ്ഥ, പരിസ്ഥിതി മുന്‍ മന്ത്രിയുമായ എറിക് സോഹൈം. കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെ: ഭാരത റെയില്‍വെ ദിവസം തോറും മെച്ചപ്പെടുകയാണ്.
Indian 🇮🇳 Rail are improving by the day!
🚨 This is not an airport; this is a railway station opened in Cuttack, Odhisa.
— Erik Solheim (@ErikSolheim) January 2, 2025
കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയുള്ള നോര്‍വീജിയന്‍ മുന്‍ മന്ത്രിയുടെ കുറിപ്പും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ലക്ഷങ്ങള്‍ ഇതിനകം കണ്ട കുറിപ്പിനോടും വീഡിയോയോടുമുള്ള പ്രതികരണങ്ങളും ഗംഭീരം തന്നെ. തുടര്‍ന്നും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ആവശ്യകതയും വൃത്തികേടാക്കുന്നവര്ക്കു കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യവുമെല്ലാം പ്രതികരണങ്ങളിലുണ്ട്.
വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളും വൃത്തിയുമാണ് ഇപ്പോള്‍ നവീകരിക്കുന്ന മിക്ക റെയില്‍വെ സ്റ്റേഷനുകളിലും. അങ്ങനെ നവീകരിച്ച ഒന്നാണ് കട്ടക് റെയില്‍വെ സ്റ്റേഷനും. ഭാരതം അതിവേഗം കൈവരിക്കുന്ന പുരോഗതിയെ മിക്കവരും ചൂണ്ടിക്കാട്ടുന്നു. 2024ല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രവര്‍ത്തനശൈലി നിരന്തരം നിരീക്ഷിക്കുന്ന എറിക് സോഹൈം മുമ്പും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചിട്ടുണ്ട്.
2005 മുതല്‍ 2012 വരെ മന്ത്രിയായിരുന്ന അദ്ദേഹം 2016 മെയ് മുതല്‍ 2018 നവംബര്‍ വരെ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പദ്ധതി എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.
Cuttack Railway Station, Odisha is undergoing major transformation. #AmritStations pic.twitter.com/hpts3rmNfL
— Ministry of Railways (@RailMinIndia) January 28, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: