തിരുവനന്തപുരം: ‘ഉറങ്ങുകയായിരുന്നു…വല്യ ശബ്ദം കേട്ടപ്പോള്‍ വല്യമ്മ വിളിച്ചുണര്‍ത്തി. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. അച്ഛനും അമ്മയും അനുജനും
എല്ലാവരുകൂടി രാത്രിയില്‍ എങ്ങോട്ടിന്നില്ലാതെ ഓടി. നിലവിളികള്‍ മാത്രമേ കേള്‍ക്കാനുള്ളൂ. ഒരുകുന്നിന്‍മുകളിലെത്തി..ആ മഴയത്ത് രാത്രിമുഴുവന്‍ അവിടെയായിരുന്നു. രക്ഷപ്പെട്ട് ഇരുന്നിടം വരെ മണ്ണും വെള്ളവും ഒലിച്ചെത്തി. വെളിച്ചം വീണപ്പോ വീടില്ല, ആരൊക്കെ ജീവിച്ചിരിക്കുന്നു എന്നും അറിയില്ല….’ വെള്ളാര്‍മല സ്‌കൂളിലെ എട്ടാംക്ലാസുകാരി ഋഷിക പറയുമ്പോള്‍ കണ്ണുകളില്‍ ഭീതി മറഞ്ഞിട്ടില്ല. സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ നൃത്തം അവതരകിപ്പിച്ച വെള്ളാര്‍മല സ്‌കൂള്‍ സംഘത്തിലെ അംഗമാണ് ഋഷിക.
വെള്ളാര്‍ മല സ്‌കൂള്‍ റോഡിന് സമീപം ആയിരുന്നു ഋഷികയുടെ മഹേഷ് നിവാസ്‌വീട്. വീടുമാത്രമല്ല ആ പരിസരം മുഴുവന്‍ ഉരുളെയെടുത്തു. ഓടുന്നതിനിടയില്‍ കാലില്‍ മുറിവുപറ്റിയതോടെ ആശുപത്രിയിലായി. ആരൊക്കെ ജീവനോടെയുണ്ടെന്നറിയാതെയാണ് ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞത്. ക്യാമ്പിലേക്ക് എത്തിയപ്പോള്‍ പരിചയമുള്ളവര്‍ ആരും ഇല്ല. തകര്‍ന്നടിഞ്ഞ മനസിനെ കെട്ടിപ്പടുക്കാന്‍ രണ്ടുമാസത്തോളം വേണ്ടിവന്നു. ഇപ്പോള്‍ റിപ്പണ്‍ 52ല്‍ അച്ഛന്‍ പ്രഷ്‌ണോവിനും അമ്മ സൗമ്യക്കും അനുജന്‍ അക്ഷിതനുമൊപ്പം വാടകക്കാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: