ലഖ്നൗ: പാകിസ്ഥാന് സിന്ദാബാദ് വിളിക്കാത്തതിന് യുവാവിനെ വധിച്ച സംഭവത്തില്‍ 28 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പ്രത്യേക എന്‍ഐഎ കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
2018 ജനവരിയില്‍ നടന്ന തിരംഗയാത്രയ്ക്കിടെയാണ് അക്രമം ഉണ്ടായത്. ജനവരി രണ്ടിനാണ് വിധി പുറത്തുവന്നത്. ഹിന്ദുക്കള്‍ക്ക് എതിരെ നടന്ന വര്‍ഗ്ഗീയ കലാപമായിരുന്നു ഇതെന്ന് വ്യക്തമായതായി കോടതി പറയുന്നു.
ഉത്തര്‍പ്രദേശിലെ ഖാസ് ഗഞ്ചിലാണ് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് തിരംഗ യാത്ര സംഘടിപ്പിച്ചത് ഇന്ത്യന്‍ പതാക പിടിച്ച് ചന്ദന്‍ ഗുപ്തയും കൂട്ടുകാരും മാര്‍ച്ച് ചെയ്യുകയായിരുന്നു. ഭാരത് മാതാ കി ജയും വന്ദേ മാതരവും വിളിച്ചാണ് ഇവരുടെ സംഘം നീങ്ങിയത്. പൊടുന്നനെ ഗവ. ഗേള്‍സ് സ്കൂളിനടുത്ത് വെച്ച് ഈ സംഘത്തെ മറ്റൊരു സംഘം ആക്രമിച്ചു. അവര്‍ കല്ലെറിയുകയും തോക്ക് ചൂണ്ടുകയും ചെയ്തു. ചന്ദന്‍ ഗുപ്തയോടും സംഘത്തോടും പാകിസ്ഥാന് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ചന്ദന്‍ ഗുപ്ത ഇതിന് വഴങ്ങിയില്ല. ഇതോടെ എന്നാല്‍ ചന്ദന്‍ ഗുപ്ത ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് വെടിവെയ്ക്കുകയായിരുന്നു. ചന്ദന്‍ ഗുപ്തയുടെ സഹോദരന് രക്ഷപ്പെട്ടു. പിന്നീട് ഖാസ് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ വെടിയേറ്റ ചന്ദന്‍ ഗുപ്തയെ സഹോദരനും സംഘവും കണ്ടെത്തി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. . വേണ്ട തെളിവുകള്‍ ലഭിച്ചതിനാലാണ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: