കൊച്ചി: വടക്കന്‍ പറവൂരില്‍ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍ ലാലാണ് (34)മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് നിഗമനം. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അധ്യാപികയായ ഭാര്യക്കെതിരെ നേരത്തെ അരുണ്‍ ലാല്‍ പറവൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുത്തില്ല. അന്ന് മുതല്‍ മാനസിക വിഷമത്തിലായിരുന്നു യുവാവെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: