പ്രയാഗ് രാജ് :ഈ മഹാകുംഭമേളയ്ക്ക് മുന്നോടിയായി എത്തിയ വെറും മൂന്നടി മാത്രം ഉയരമുള്ള ഛോട്ടുബാബ എന്ന സന്യാസി മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നു..വരുന്നത് അസമില്‍ നിന്നാണ്. അമസിലെ കാമാഖ്യപീഠത്തില് നിന്നും മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ ഛോട്ടുബാബയുടെ ആശ്രമത്തിലെ പേര് ഗംഗാപുരി മഹാരാജ് എന്നാണ്.
“ആത്മാവും ആത്മാവും തമ്മില്‍ ബന്ധിക്കപ്പെടുന്ന മേളയാണ് മഹാകുംഭമേള. അതിനാലാണ് താന്‍ ഇവിടെ എത്തിയത്.” – ഛോട്ടുബാബ പറയുന്നു. മൂന്നട് എട്ടിഞ്ച് മാത്രം ഉയരമുള്ള ഛോട്ടുബാബ പക്ഷെ വേദാന്തം പറയുമ്പോള്‍ എല്ലാവരും കേട്ടിരിക്കുന്നു. ഉയരം കുറവെങ്കിലും പ്രായം 57 ആയി.
ഇദ്ദേഹം കഴിഞ്ഞ 32 വര്‍ഷമായി സ്നാനം ചെയ്തിട്ടില്ലെന്ന് പറയുമ്പോള്‍ ഞെട്ടേണ്ട. അതിന് പിന്നില്‍ ഒരു കാരണമുണ്ട്. അത് മറ്റൊന്നുമല്ല. മനസ്സില്‍ സാധ്യമാക്കുമെന്ന് കരുതിയ ഒരു കാര്യം ഇനിയും സാധ്യമായിട്ടില്ല. കഴിഞ്ഞ 32 വര്‍ഷമായി അത് സാധ്യമാക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് സ്നാനം ചെയ്യാത്തത്. ഇക്കുറി മഹാകുംഭ മേളയില്‍ ഗംഗയിലും താന്‍ സ്നാനം ചെയ്യില്ലെന്നും ഗംഗാപുരി മഹാരാജ് എന്ന ഛോട്ടുബാബ പറയുന്നു.
ജനവരി 13നാണ് മഹാകുംഭമേള ആരംഭിക്കുന്നത് ഇക്കുറി 40 കോടി ജനങ്ങള്‍ പങ്കെടുക്കുമെന്ന് കരുതുന്നു. ഫെബ്രുവരി 26നാണ് കുംഭമേള അവസാനിക്കുക. ജനവരി 14നാണ് മകരസംക്രാന്തി. ജനവരി 29ന് മൗനി അമാവാസിയാണ്. ഫെബ്രുവരി മൂന്നിനാണ് ബസന്ത് പഞ്ചമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: