ന്യൂദെൽഹി:മഹാരാഷ്‌ട്ര സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ഭരണ മുന്നണിയായ മഹായുതി സഖ്യം ഒരുക്കം തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുമ്പാകെയുള്ള ഒബിസി ക്വാട്ട സംബന്ധിച്ച ഹർജിയിൽ അടുത്ത ആഴ്‌ച്ച തീരുമാനമാകുമെന്നും ഏപ്രിലിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മഹായുതി സഖ്യം
സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായതോടെ കോർപ്പറേഷനുകളടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മഹായുതി സഖ്യം. ലോകസഭ , നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജന സമവാക്യം തന്നെയായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പിലുമെന്ന് ശിവസേന ഷിൻഡ വിഭാഗം നേതാവ് നാന ഭംഗിരെ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ നിരവധി നേതാക്കൾ ഉടനെ ശിവസേനയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥികളുടെ മെറിറ്റ് അനുസരിച്ചായിരിക്കും മത്സരാർത്ഥികളെ തീരുമാനിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.
ഒറ്റയ്‌ക്ക് മത്സരിക്കാൻ താല്പര്യമെന്ന് അജിത് പവാർ
തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാനാണ് തങ്ങളുടെ പാർട്ടി പ്രവർത്തകർ ഇഷ്ടപ്പെടുന്നതെന്ന് എൻസിപി നേതാവ് അജിത് പവാർ പറഞ്ഞു. എന്നാൽ അന്തിമ തീരുമാനം പാർട്ടി നേതൃത്വം ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടുതൽ സീറ്റുകൾ ലഭിക്കാനുള്ള സമ്മർദ്ദ തന്ത്രമായാണ് ബിജെപിയും ശിവസേനയും കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: