തിരുവനന്തപുരം:കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. വര്‍ക്കല പാറയില്‍ക്കാവിന് സമീപം താമസിക്കുന്ന അനില്‍കുമാറിനെയാണ് സഹോദരന്‍ ശ്രീജിത് വെട്ടിപ്പരിക്കേല്‍പിച്ചത്.
അനില്‍കുമാറിന് തലയ്‌ക്കും കാലിനും പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
കിടന്നുറങ്ങിയ ശ്രീജിത്തിന്റെ മുറിക്കുള്ളിലേക്ക് അനില്‍കുമാര്‍ മണ്ണെണ്ണ പോലെയുള്ള ദ്രാവകം ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടര്‍ന്നു പിടിക്കുന്നത് കണ്ട ഇവരുടെ അമ്മ വേഗത്തില്‍ വെള്ളമൊഴിച്ച് തീകെടുത്തി. തുടര്‍ന്ന് ശ്രീജിത്തിനെ വിളിച്ചെഴുന്നേല്‍പിച്ചു.
ഉറക്കമുണര്‍ന്ന ശ്രീജിത്തും അനില്‍കുമാറുമായി വാക്കേറ്റമുണ്ടായി.വാക്കേറ്റം കയ്യാങ്കളിയിലും ആക്രമണത്തിലുമെത്തുകയായിരുന്നു. പരിക്കേറ്റ അനില്‍കുമാറിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: