Entertainment

ഞങ്ങള്‍ക്ക് അമ്മയാണ് എ. എം. എം. എ’ വേണ്ട; ‘അമ്മ’ എന്ന പേര് ഉപയോ​ഗിച്ചാൽ മതി, അതാണ് പേര്; സുരേഷ് ഗോപി

Published by

മലയാള സിനിമയുടെ താരസംഘടനയ്‌ക്ക് ‘അമ്മ’ എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും അതങ്ങനെ തന്നെ വേണമെന്നും നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. കൊച്ചിയില്‍ വച്ചുനടന്ന ‘അമ്മ’ കുടുംബ സംഗമം വേദിയില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അടുത്തിടെ ‘എ. എം. എം. എ’ എന്ന തരത്തില്‍ പലരും സംഘടനയെ വിശേഷിപ്പിക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ പ്രതികരണം.

‘അമ്മ എന്ന പേര് സംഘടനയ്‌ക്ക് നല്‍കിയത് സ്വര്‍ഗീയനായ ശ്രീ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടന്‍. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്’, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക