India

8 വയസുകാരിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം : മുഹമ്മദ് മുജാഹിബ് ഷെയ്ഖിനെ നാട്ടുകാർ പിടികൂടി മർദ്ദിച്ചു

Published by

ഗയ : 8 വയസുകാരിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തിലെ യുവാവിനെ നാട്ടുകാർ പിടികൂടി. ബീഹാറിലെ ഗയ നഗരത്തിലെ ദുൽഹിൻഗജിലാണ് സംഭവം.മുഹമ്മദ് മുജാഹിബ് ഷെയ്ഖ് എന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടിയത്. ഇയാളും കൂട്ടാളിയും ചേർന്ന് 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു .

കുട്ടിയുമായി സംഘം കടക്കാൻ ശ്രമിക്കുന്നത് കണ്ട വയോധികയാണ് നാട്ടുകാരെ വിളിച്ചു കൂട്ടിയത് . ഓടിക്കൂടിയ നാട്ടുകാർ മുഹമ്മദിനെ പിടികൂടി. എന്നാൽ ഇയാളുടെ സഹായികൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

പ്രതിയെ നാട്ടുകാർ കൈകാര്യം ചെയ്ത ശേഷമാണ് ഗയ പോലീസിൽ ഏൽപ്പിച്ചത്. മുഹമ്മദ് മുജാഹിബ് ഷെയ്ഖിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് ഇയാൾ. മുഹമ്മദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടിയെ വീട്ടുകാർക്ക് കൈമാറി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by