ലോക്സഭയില്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യവെ ആഭ്യന്തര മന്ത്രി അമിത് ഷാ, 2019 ഡിസംബറില്‍ ഒരു കണക്ക് വെളിപ്പെടുത്തി. 2015 മുതലുള്ള നാല് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 247 തവണ രാഹുല്‍ വിദേശയാത്ര നടത്തി എന്നായിരുന്നു അത്. വര്‍ഷത്തില്‍ ശരാശരി 62 തവണയും, മാസത്തില്‍ 5 തവണയും വിദേശത്തുപോയി. എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ രാഹുല്‍ എത്ര തവണ യാത്ര ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. 2019 നവംബറില്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഒരു ചോദ്യം ചോദിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, ആറ് വിദേശ യാത്രകളിലായി 72 ദിവസം രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. എന്തുകൊണ്ടാണ് എസ്പിജി സേവനം ഒഴിവാക്കിയത് എന്നതായിരുന്നു ചോദ്യം. എന്താണ് മറയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആ ചോദ്യത്തിനുത്തരം ഭാരതത്തിലെ ഓരോ ദേശസ്നേഹിയും അറിയാന്‍ ആഗ്രഹിക്കുന്നതാണ്. ഇന്നത്തെ പ്രതിപക്ഷ നേതാവിന്റെ വിദേശ യാത്രകളും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്ന വ്യക്തികളും സംഘടനകളും സ്വീകരിക്കുന്ന നിലപാടുകളും രാഷ്ട്ര താത്പര്യങ്ങളെ ഹനിക്കുന്നതാണെന്നതാണ് നിര്‍ഭാഗ്യകരമായ കാര്യം.
ചില യൂറോപ്യന്‍ സന്ദര്‍ശങ്ങളില്‍ നിന്നു തുടങ്ങാം. 2022-ല്‍ രാഹുലിന്റെ യൂറോപ്യന്‍ പര്യടനത്തിനിടെ ‘ഐഡിയാസ് ഫോര്‍ ഇന്ത്യ’ എന്ന പേരില്‍ ബ്രിട്ടനില്‍ നടന്ന കോണ്‍ഫറന്‍സില്‍ രാഹുല്‍ വിവാദ പ്രസംഗം നടത്തി. ഭാരതത്തിലെ സ്ഥിതി മാറാന്‍ വിദേശ ഇടപെടല്‍ വേണമെന്ന് രണ്ട് തവണ ആവശ്യപ്പെട്ടു. റഷ്യ-യുക്രൈന് വിഷയം സംസാരിക്കുന്നതിനിടെ, ലഡാക്കിനെ യുക്രൈനുമായി താരതമ്യപ്പെടുത്തുകയും അതില്‍ യുഎസ് ഇടപെടല്‍ ആവശ്യമാണെന്ന് ഊന്നി പറയുകയും ചെയ്തു. യൂറോപ്യന്മാരായ ഉദ്യോഗസ്ഥരില്‍നിന്ന് ഉത്തരവുകള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ഭാരത നയതന്ത്രജ്ഞരെ വിമര്‍ശിച്ചതാണ് രണ്ടാമത്തേത്. ഇതേ സന്ദര്‍ശനത്തില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലും രാഹുല്‍ സംസാരിച്ചു. ഹംഗേറിയന്‍-അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ ‘ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്’സ് (ഒഎസ്എഫ്) 2013 മുതല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ‘ഗില്‍ഡ് ഓഫ് ബെനഫക്റ്റേഴ്സി’ല്‍ അംഗമാണ്. ഭാരത വിരുദ്ധമായ പല നയങ്ങള്‍ക്കും രൂപം കൊടുക്കുന്ന കേന്ദ്രം കൂടിയാണിവിടം. 2023 ലടക്കം തന്റെ ഓരോ യൂറോപ്യന്‍ സന്ദര്‍ശനത്തിലും രാഹുല്‍ ഇവിടെ പ്രസംഗിക്കാറുണ്ട്. ജോര്‍ജ് സോറോസ് തന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ട ഡോ: ശശി തരൂരും ഇവിടത്തെ സ്ഥിരം സാന്നിധ്യമാണ്.
കര്‍ഷക പ്രതിഷേധങ്ങള്‍ക്കിടയില്‍ 2020 ഡിസംബറില്‍ രാഹുല്‍ ഇറ്റലിയിലേക്ക് പോയി. എന്നാല്‍ ഒരു മാസത്തിനു ശേഷം 2021 ജനുവരിയില്‍ കര്‍ഷകരുടെ പ്രതിഷേധം അക്രമാസക്തമാവുകയും കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ട സമുച്ചയം ആക്രമിക്കുകയും ചെയ്യുന്നതിനു രാജ്യം സാക്ഷ്യം വഹിച്ചു. സമാനമായിരുന്നു യു.എസ് -യൂറോപ്യന്‍ സഖ്യകക്ഷിയായ ദക്ഷിണകൊറിയയിലേക്ക് 2019ലെ പൗരത്വ ഭേദഗതി പ്രതിഷേധങ്ങള്ക്കിടയിലുള്ള രാഹുലിന്റെ യാത്ര. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്മാന് സാം പിത്രോദയും രാഹുലിന്റെ കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റായിരുന്ന നിഖില്‍ ആല്വയുമടങ്ങുന്ന പ്രതിനിധിസംഘം ദക്ഷിണ കൊറിയയിലെത്തിയ ശേഷമാണ് ഈ പ്രതിഷേധം ദല്‍ഹി കലാപപമായി കലാശിച്ചത്.
2023 സെപ്തംബറില്‍ രാഹുല്‍ വീണ്ടും യൂറോപ്പ് സന്ദര്‍ശിച്ചു. ഭാരത വിരുദ്ധനും ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരനുമായ ‘ഫാബിയോ മാസിമോ കാസ്റ്റല്ഡോ’ അടക്കമുള്ളവരുമായാണ് അന്നു കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്സ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍ ദൃശ്യമായിരുന്ന ഫാബിയോ യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിന്റെ മുന്‍ വൈസ് പ്രസിഡന്റാണ്. പാക് ചാര സംഘടനായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്സു (ഐഎസ്ഐ) മായി ബന്ധപ്പെട്ട് യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന പെര്‍വൈസ് ഇഖ്ബാല്‍ ലോസാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഫാബിയോയെന്നതാണ് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി രാഹുല്‍ നടത്തിയ കൂടികാഴ്ച സംശയാസ്പദമാണ്. കാരണം കശ്മീര്‍ വിഷയത്തില്‍ യൂറോപ്പില്‍ ഭാരത വിരുദ്ധ പ്രചാരണങ്ങള്‍ നടത്താനും ഭാരത താല്‍പ്പര്യങ്ങള്‍ക്കെതിരെ ലോബിയിങ് നടത്താനുമായി യൂറോപ്പിലെ പാക് വംശജരായ ജനപ്രതിനിധികളെ ഏകോപിപ്പിക്കുന്ന വ്യക്തിയാണ് ലോസാര്‍.
ബെല്‍ജിയം തലസ്ഥനായ ബ്രസ്സല്‍സിലെ ഒരു പരിപാടിയില്‍ രാഹുല്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടു വന്നുവെങ്കിലും അദ്ദേഹമോ കോണ്‍ഗ്രസോ ഇത് സ്ഥിതീകരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ‘ഫൗണ്ടേഷന് ദി ലണ്ടന്‍ സ്റ്റോറി’ അഥവാ ‘എഫ്. ടി.എല്‍.എസ്’ എന്നൊരു സംഘടന തങ്ങള്‍ രാഹുലിന്റെ പരിപാടി സംഘടിപ്പിച്ചതായി അവകാശപ്പെട്ടു. പാക്-ജമാ-അത്ത് ഇസ്ലാമി’യുടെ അമേരിക്കന്‍ ഘടകം 2020 ലാണ് ‘എഫ്. ടി.എല്‍.എസി’ന് രൂപം നല്‍കിയത്. ദക്ഷിണേഷ്യയില്‍ നിന്നുള്ള ‘റിതുംബ്ര മനുവെ’യും ‘ഇമ്രാന് വാലി അഹമ്മദും’ ചേര്‍ന്ന് ‘സ്റ്റിച്ചിങ് ദ ലണ്ടന്‍ സ്റ്റോറി’ എന്ന പേരില്‍ ഇതിന് നെതര്‍ലാന്‍ഡ്സിലും രൂപം നല്കി. ഭാരത വംശജനും പാക് ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകനുമായ ‘ഷെയ്ക് ഉബൈദ്’ ഭാരതത്തില്‍ നിന്നുള്ള മുസ്ലിം പ്രവാസികള്‍ക്കായി സ്ഥാപിച്ച ‘ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കമ്മ്യൂണിറ്റി’ അഥവാ ‘ഐ.എ.എം.സി’ യുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റഷീദ് അഹമ്മദും ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സഹസ്ഥാപക സുനിത വിശ്വനാഥുമായിരുന്നു എഫ്. ടി.എല്‍.എസി’ന്റെ ഉപദേശക സമിതി അംഗങ്ങള്‍. എന്നാല്‍ ഭാരത ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ചുവെന്ന വാര്‍ത്ത വന്നതോടെ എഫ്. ടി.എല്‍.എസ് അവരുടെ വെബ്സൈറ്റില്‍ നിന്ന് ഇരുവരുടെയും പേരുകള്‍ നീക്കം ചെയ്തു. ഭാരതത്തിനെതിരെ ആഖ്യാനം ചമയ്ക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനും യൂറോപ്യന്‍ രാഷ്ട്രീയക്കാരെ വിലയ്ക്കെടുക്കുന്ന ദൗത്യമാണ് എഫ്.ടി.എല്‍.എസ് നിര്‍വഹിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് അംഗമാണ് മരിയ അരീന. ‘യൂറോപ്യന്‍ യൂണിയന് -പാക് ഫ്രണ്ട്ഷിപ്പ് ഫെഡറേഷന്’ എന്ന സംഘടന വഴി മുന്‍പ് സൂചിപ്പിച്ച പാക് – ഐ.എസ്.ഐ ഏജന്റായ ‘പര്‍വേസ് ഇക്ബാല്‍ ലോസര്‍’ക്ക് വേണ്ടിയാണ് എഫ്.ടി.എല്‍.എസ് ഇത് ചെയ്യുന്നത്.
‘ഷെയ്ക് ഉബൈദ്’ സ്ഥാപിച്ച ‘സേവ് ഇന്ത്യ’, ‘ഐഎഎംസി’ തുടങ്ങിയ ജമാഅത്തെ സംഘടനകള്‍ നടത്തുന്ന പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് ‘റിതുംബ്ര മനുവെ’. ഇവര്‍ക്കും സുനിത വിശ്വനാഥിനും പുറമെ ‘പോളിസ് പ്രോജക്റ്റ്’ എന്ന സംഘടനയുടെ ‘ഫ്രാന്‍സെസ്ക റെച്ചിയ’യുമായും എഫ്.ടി.എല്‍.എസി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഒരു ‘ഗവേഷണ- പത്രപ്രവര്‍ത്തന’ പദ്ധതിയാണ് ‘പോളിസ് പ്രൊജക്റ്റ്’. ഐ.എ.എം.സിയും ജമാഅത്ത്, പാക്- ഐഎസ്ഐ എന്നിവര്‍ക്ക് വേണ്ടി പാശ്ചാത്യ രാജ്യങ്ങളില്‍ ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഏകോപിപ്പിക്കുന്ന ‘ജസ്റ്റിസ് ഫോര്‍ ഓള്’ അഥവാ ജെ.എഫ്.എ നടത്തുന്ന സെമിനാറുകളിലെ സ്ഥിരം സാന്നിധ്യമാണ് ഈ സംഘടന. പാകിസ്ഥാനിലെ ‘ജമാഅത്തിന്റെ യുവജനവിഭാഗമായ ‘ജമാഅത്ത്-ഇ-തല്‍ബ’യുടെ മുന്‍ പ്രസിഡന്റ് ‘മാലിക് മുജാഹിദാ’ണ് ‘ജെ.എഫ്.എ’ സ്ഥാപിച്ചത്. പോളിസ് പ്രോജെക്ടിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഭാരതത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളില്‍ കേന്ദ്രീകരിക്കുന്നതും അതിന്റെ ഫേസ്ബുക്ക് പേജ് പ്രവര്‍ത്തിപ്പിക്കുന്നത് പാകിസ്ഥാന് ആസ്ഥാനമായുള്ള അഡ്മിനാണെന്ന് കാണുവാന്‍ സാധിക്കും.
ഇതേ യാത്രക്കിടയില്‍ യൂറോപ്യന്‍ യൂണിയണിലെ മറ്റൊരു എംപിയായ പിയറി ലാറൗതുറുവിനെയും രാഹുല്‍ സന്ദര്‍ശിച്ചു. 2023 ജൂലൈയില്‍ യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തില്‍ പാസാക്കിയ ഭാരത വിരുദ്ധ പ്രമേയത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു പിയറി. പ്രധാനമന്ത്രി മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ശോഭ കെടുത്തുകയെന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ‘ഇന്ത്യ, മണിപ്പൂരിലെ സാഹചര്യം’ മെന്നതായിരുന്നു ആ പ്രമേയം. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അല്‍വിന അലമെത്സയെന്ന എം.പിയെയും രാഹുല്‍ ബ്രസ്സല്‍സില്‍ സന്ദര്‍ശിച്ചു. ഇത്തരത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും യൂറോപ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭാരത വിരുദ്ധ കൂട്ടായ്മകളിലെ സ്ഥിരം സാന്നിധ്യമാണ് രാഹുല്‍. ഭാരതത്തെ ഇസ്ലാമികവത്കരിക്കുകയെന്ന അത്യന്തിക ലക്ഷ്യമാണ് ഇതിനുള്ളത്.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: