ലക്നൗ : മഹാകുംഭമേളയിൽ പങ്കെടുത്ത് മുസ്ലീങ്ങൾ മതം മാറുമോയെന്ന് ഭയമുണ്ടെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത്. ഇത്തരം പരിപാടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.
പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ നൂറുകണക്കിന് മുസ്ലീങ്ങളെ മതപരിവർത്തനം ചെയ്യുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നാന് മൗലാന കത്തിൽ പറയുന്നത് . ‘ യുപി സർക്കാർ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കി, ഇപ്പോൾ ഇത്തരമൊരു സാഹചര്യത്തിൽ കുംഭമേളയ്‌ക്കിടെ മുസ്ലീങ്ങളെ മതം മാറ്റിയാൽ ആ മതപരിവർത്തനം നിയമത്തിന്റെ പരിധിയിൽ വരും. ഇതുമൂലം രാജ്യത്തും സംസ്ഥാനത്തും സംഘർഷം പടരാൻ സാധ്യതയുണ്ട്. അതിനാൽ മതപരിവർത്തന പരിപാടി നിരോധിക്കണം.
കുംഭമേള ഒരു മതപരമായ പരിപാടിയാണെന്നും അത് സമാധാനപരമായും ഭംഗിയായും പൂർത്തിയാക്കണം . സമൂഹത്തെ ഒന്നിപ്പിക്കുന്ന സന്ദേശമായിരിക്കണം ഇവിടെ നിന്ന് ലഭിക്കുന്നത്, അല്ലാതെ അതിനെ തകർക്കുന്നതല്ല. നൂറുകണക്കിന് മുസ്ലീങ്ങളെ മതപരിവർത്തനം ചെയ്താൽ, മതമൗലികവാദ ആശയങ്ങളുള്ള മുസ്ലീം സംഘടനകൾക്കും ക്രിസ്ത്യൻ മിഷനറിമാർക്കും വളരെയധികം പ്രയോജനം ലഭിക്കുമെന്നും അവർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കുമെന്നും മൗലാന കത്തിൽ പറയുന്നു. അതിനാൽ, മുസ്ലീങ്ങളെ മതം മാറ്റരുതെന്നും മൗലാന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക