കോഴിക്കോട്: ആടിനെ മേയ്ക്കാന്‍ പോയ വീട്ടമ്മ് കടുവയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൈക്കാട് ഗ്രേസിക്കാണ് കൈയ്ക്ക് പരിക്കേറ്റത്.വെളളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം ഉണ്ടായത്.
പഞ്ചായത്തിലെ പത്താം വാര്‍ഡിലുളള കൂരിയോട് ഭാഗത്ത് വെച്ചാണ് കടുവയെ കണ്ടതെന്ന് ഗ്രേസി പറഞ്ഞു. വീടിന് അടുത്തുള്ള പറമ്പിലേക്ക് ആടുകളുമായി പോകവെയാണ് കടുവ എത്തിയത്. ആടുകള്‍ ഭയന്ന് ചിതറി ഓടിയപ്പോള്‍ കടുവ തന്നെ ആക്രമിക്കാന്‍ വരികയായിരുന്നു. ഓടുന്നതിനിടെയാണ് കൈയ്ക്ക് പരിക്കേറ്റതെന്നും ഇവര്‍ വെളിപ്പെടുത്തി.
രണ്ടാഴ്ച മുമ്പ് പ്രദേശത്ത് അജ്ഞാത ജീവി ആടിനെയും പട്ടിയെയും കടിച്ചു കൊന്നിരുന്നു. കാല്‍പ്പാടുകള്‍ പരിശോധിച്ച അധികൃതര്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ വിവിധ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. എന്നാല്‍ ക്യാമറയില്‍ ഇതുവരെ ഒന്നും പതിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: