ബെംഗളൂരു : കര്‍ണ്ണാടകത്തിലെ ബിജെപിയുടെ യുവരാഷ്‌ട്രീയനേതാവായ തേജസ്വിസൂര്യ എംപിയുടെ രാഷ്‌ട്രീജീവിതത്തില്‍ സംഗീതം നിറയ്‌ക്കാന്‍ എത്തുന്ന ശിവശ്രീ സ്കന്ദപ്രസാദ് നിസ്സാരക്കാരിയല്ല. സനാതനധര്‍മ്മത്തിന്റെ പാതയില്‍ കരുത്തോടെ യാത്ര ചെയ്യുന്ന ശിവശ്രീ സ്കന്ദപ്രസാദിനെ തേജസ്വി സൂര്യ ജീവിതസഖിയാക്കുന്നത് ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ്.
പ്രധാനമന്ത്രി അഭിനന്ദിച്ച ശിവശ്രീയുടെ ഗാനം:
സുപ്രസിദ്ധയായ കര്‍ണ്ണാടകസംഗീതജ്ഞയും ഭരതനാട്യം നര്‍ത്തകിയുമാണ് ശിവശ്രീ. ശാസ്ത്ര സര്‍വ്വകലാശാലയില്‍ നിന്നും ബയോ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി പാസായ ശേഷം ചെന്നൈ സര്‍വ്വകലാശാലയില്‍ നിന്നും ഭരതനാട്യത്തില്‍ മാസ്റ്റേഴ്സ് നേടി. പിന്നീട് മദ്രാസ് സംസ്കൃത കോളെജില്‍ നിന്നും മാസ്റ്റേഴ്സെടുത്തു.
‘പൂജിസലെന്റെ ഹൂഗള തന്തെ എന്ന കന്നട ഗാനം ആലപിച്ച ഗായികയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചതോടെയാണ് ശിവശ്രീ ശ്രദ്ധേയയായത്. തന്റെ യൂട്യൂബ് ചാനലിലാണ് ശിവശ്രീ ഈ ഗാനം പങ്കുവെച്ചത്. പ്രാണപ്രതിഷ്ഠയുടെ ഭാഗമായാണ് കന്നഡ ഭാഷയില്‍ ശിവശ്രീ ഈ ഗാനം ആലപിച്ചത്. ഇന്ന് ശിവശ്രീയുടെ യൂട്യൂബ് ചാനലിന് രണ്ട് ലക്ഷം ഫോളോവേഴ്സ് ഉണ്ട്. മണിരത്നം സംവിധാനം ചെയ്ത ചരിത്ര സിനിമയായ പൊന്നിയിന്‍ ശെല്‍വത്തിന്റെ കന്നട പതിപ്പില്‍ വീര രാജ വീര എന്ന ഗാനമാണ് ശിവശ്രീ ആലപിച്ചത്. ഈ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ബെംഗളൂരു സൗത്തില്‍ നിന്നുള്ള എംപിയാണ് തേജസ്വി സൂര്യ. മാര്‍ച്ച് നാലിന് വന്‍ ചടങ്ങോടെയാണ് വിവാഹമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: