കണ്ണൂര്‍:എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യന് മരിച്ചു.അഞ്ചാംപീടിക സ്വദേശി ടെക്നീഷ്യന് സുനില്‍ കുമാര്‍ (49)ആണ് മരിച്ചത്.
തലശേരി ചൊക്ലിയിലെ കാനറാ ബാങ്ക് എടിഎമ്മിലാണ് അപകടം ഉണ്ടായത്. വെളളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.
വൈദ്യുതാഘതമേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: